മുൻ കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം ഐഎൻഎക്സ് മീഡിയ കേസിൽ അറസ്റ്റിൽ. ചെന്നൈയില്‍ വെച്ചായിരുന്നു അറസ്റ്റ്. 2007 ല്‍ ചട്ടങ്ങള്‍ മറികടന്ന് ഐഎന്‍എക്സ് മീഡിയയിലേക്ക് 305 കോടി രൂപയുടെ വിദേശ നിക്ഷേപം സ്വീകരിച്ചെന്നാണ് കാര്‍ത്തിക്കെതിരെയുള്ള കേസ്. ഐഎൻഎക്സ് മീഡിയയിൽനിന്ന് ആദായനികുതി വകുപ്പിന്റെ അന്വേഷണം അട്ടിമറിക്കുന്നതിനായി കാർത്തി 3.5 കോടി രൂപ കോഴവാങ്ങിയതായി സിബിഐ അറിയിച്ചു. കേസിൽ കാർത്തിയുടെ ഓഡിറ്റർ ഭാസ്കര രാമനെ ഡൽഹിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ലണ്ടനില്‍ നിന്ന് എത്തിയതായിരുന്നു കാര്‍ത്തി ചിദംബരം. ചിദംബരത്തിന്‍റേയും കാര്‍ത്തി ചിദംബരത്തിന്‍റേയും ചെന്നൈയിലെ വീടുകളില്‍ സിബിഐ പരിശോധന നടത്തിയിരുന്നു.
2007-ല്‍ ധനമന്ത്രാലയത്തില്‍ സ്വാധീനം ചെലുത്തി വിദേശ ഇന്‍വെസ്റ്റ്മെന്റ് പ്രൊമോഷന്‍ ബോര്‍ഡ് വ്യവസ്ഥകള്‍ ലംഘിച്ച് ഐഎന്‍എക്സ് മീഡിയക്ക് മൗറീഷ്യസില്‍ നിന്നും നിക്ഷേപം ലഭിക്കുന്നതിനുള്ള എഫ്‌ഐപിബി അനുമതി വാങ്ങിനല്‍കിയെന്നാണ് കാര്‍ത്തി ചിദംബരത്തിനെതിരെ സിബിഐ ഉന്നയിക്കുന്ന പ്രധാന ആരോപണം. ഈ സേവനത്തിന് ലഭിച്ച പത്തു ലക്ഷത്തിന്റെ വൗച്ചറുകള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും സിബിഐ അവകാശപ്പെടുന്നുണ്ട്. ഈ കേസില്‍ എന്‍ഫോഴ്സ്മെന്റെ ഡയറക്ടറേറ്റിന്റെ സമണ്‍സ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ച കാര്‍ത്തി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതിനിടയിലാണ് ലണ്ടനില്‍ നിന്ന് എത്തിയ കര്‍ത്തിയെ ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്.
ചിദംബരം കേന്ദ്രധനമന്ത്രിയായിരിക്കെ ഐഎന്‍എക്സ് മീഡിയ സ്ഥാപനത്തിന് വിദേശത്ത് നിന്ന് 305 കോടി രൂപ നിക്ഷേപം സ്വീകരിക്കുന്നതിന് വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡ് അനുമതി നല്‍കിയെന്നും അതിന് കാര്‍ത്തി ചിദംബരത്തിന് 3.5 കോടി രൂപ കോഴ ലഭിച്ചെന്നുമാണ് കേസ്. അഡ്വാന്‍റേജ് സ്ട്രാറ്റജിക് കണ്‍സെല്‍ട്ടിങ് എന്ന സ്ഥാപനം വഴിയാണ് കോഴലഭിച്ചതെന്നും കേസില്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ സ്ഥാപനത്തിന്‍റെ ഡയറക്ടര്‍മായാ രവി വിശ്വനാഥന്‍, മോഹനന്‍ രാജേഷ്, എസ് ഭാസ്കര രാമന്‍ എന്നിവരാണ് കൂട്ടുപ്രതികള്‍. മാധ്യമശൃംഖലാ ഉടമ പീറ്റര്‍ മുഖര്‍ജി, ഇന്ദ്രാണി മുഖര്‍ജി എന്നിവര്‍ ഡയറക്ടര്‍മാരായ ഐഎന്‍എക്‌സ് മീഡിയയ്ക്ക് വിദേശനിക്ഷേപം ലഭ്യമാക്കിയതില്‍ അനധികൃത ഇടപെടല്‍ ഉണ്ടെന്ന് ആരോപിച്ച് നേരെത്തെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പീറ്റര്‍ മുഖര്‍ജിക്കും ഇന്ദ്രാണി മുഖര്‍ജിക്കെതിരേയും സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസില്‍ സിബിഐ കാര്‍ത്തി ചിദംബരത്തിനെതിരെ നേരത്തേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ കാര്‍ത്തി ഇത് സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യുകയും പിന്നീട് മദ്രാസ് കോടതിയില്‍ നിന്ന് യാത്രാവിലക്ക് ഉള്‍പ്പെടെയുള്ളവയില്‍ നിന്ന് അനുകൂല വിധി നേടിയെടുക്കുകയും ചെയ്തിരുന്നു.
ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണ് അച്ഛനും മകനുമെതിരെ പരാതി നല്‍കിയിരിക്കുന്നത്. മകന്‍ കുടുങ്ങിയതിനു പിന്നാലെ അച്ഛന് നേരെയും അഴിമതി ആരോപണത്തിന്റെ കണ്ണുകള്‍ പായുന്നുണ്ട്. കേസ് നല്‍കിയ സുബ്രമണ്യ സ്വാമി കാര്‍ത്തിയുടെ അറസ്റ്റ് താന്‍ പ്രതീക്ഷിച്ചത് ആണെന്നും ഇനി അത് ചിദംബരത്തിലേയ്ക്ക് നീളുമെന്നും പ്രതികരിച്ചു.
കോണ്‍ഗ്രസ്സില്‍ അണികള്‍ക്കിടയിലും സ്വന്തം മണ്ഡലത്തിലും വിമര്‍ശനം കേട്ട ധകര്യ വകുപ്പ് മന്ത്രിയാണ് ചിദംബരം. താന്‍ ധനമന്ത്രിയായിരുന്ന കാലത്ത് ഭാരതത്തിലെ ജനങ്ങളെ സേവിക്കുന്നതിനു പകരം സ്വന്തം പുത്രനെ നല്ല നിലയിലാക്കണം. അതിനുവേണ്ടി അദ്ദേഹം രാപകല്‍ അദ്ധ്വാനിക്കുക മാത്രമാണ് ചിദംബരം നടത്തിയതെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. അക്കാലത്ത് സ്വന്തം മന്ത്രാലയത്തിലെ ഫയലുകള്‍ എല്ലാം മകനെ ഏല്‍പ്പിച്ചു. ധനമന്ത്രാലയത്തിലെ എല്ലാ ഇടപാടുകളുടെയും സബ്‌കോണ്‍ട്രാക്ട് കാര്‍ത്തി ചിദംബരത്തിനു നല്‍കി കോടികളില്‍ കുറഞ്ഞ ഒരു കളിക്കും ഇല്ലാത്ത മകന്‍ ‘അപ്പന്റെ ഒപ്പിനു പത്തുകോടി’ എന്ന നിലയില്‍ വളര്‍ന്നുവെന്നു പിന്നാമ്പുറ കഥ. എന്തായാലും അഴിമതി വിമുക്ത ഭാരത്തിനായി ബിജെപി സര്‍ക്കാര്‍ കച്ച മുറുക്കി ഇറങ്ങികഴിഞ്ഞു രാഷ്ട്രം ഉറ്റു നോക്കുന്ന അഴിമതി ആരോപണങ്ങളില്‍ തെളിവുകള്‍ സഹിതം അറസ്റ്റ് നടത്തപ്പെടുകയാണ്.
അനിരുദ്ധന്‍
പ്രധാനമന്ത്രിയുടെ ഇടപെടല്‍: ഹജ്ജ് യാത്രാനിരക്കില്‍ ആശ്വാസകരമായ ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍
Post Your Comments