Latest NewsIndiaNewsInternational

പ്രധാനമന്ത്രിയുടെ ഇടപെടല്‍: ഹജ്ജ് യാത്രാനിരക്കില്‍ ആശ്വാസകരമായ ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഹജ്ജ് താര്‍ത്ഥാടകര്‍ക്കുള്ള സബ്‌സിഡി അവസാനിപ്പിച്ച് ഒരു മാസം പിന്നിടവെ ഹജ്ജ് വിമാനക്കൂലിയില്‍ വന്‍ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പ്രത്യേക താത്പര്യ പ്രകാരമാണ് നടപടിയെന്ന് ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി അറിയിച്ചു.

ഇരുപതിനായിരും മുതല്‍ 97,000 രൂപ വരെ ഇളവ് അനുവദിക്കുന്നതാണ് പുതിയ പ്രഖ്യാപനം. 2014ലെ വിമാനയാത്രാക്കൂലിയേക്കാള്‍ 18 മുതല്‍ 49 ശതമാനം കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ ഇളവ് ലഭിക്കുക ശ്രീനഗറില്‍ നിന്നുള്ളവര്‍ക്കായിരിക്കും. 97,000 രൂപയാണ് ഇവര്‍ക്ക് ലഭിക്കുന്ന ഇളവ്.

also read: ഹജ്ജ് സബ്സിഡി നിര്‍ത്തി , സബ്സിഡി തുക ഉപയോഗിക്കുന്നത് ഇതിന്

കഴിഞ്ഞ മാസമായിരുന്നു ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് അനുവദിച്ചിരുന്ന സബ്‌സിഡി കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയത്. സബ്‌സിഡിയുടെ മറവില്‍ കോണ്‍ഗ്രസും യുപിഎ സര്‍ക്കാരും ഹജ്ജ് തീര്‍ത്ഥാടകരെ കബളിപ്പിക്കുകയായിരുന്നെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button