Latest NewsNewsGulf

ബോണി കപൂറിനെ സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി ദുബായ് പോലിസ്

ദുബായ്•ദുബായില്‍ നടി ശ്രീദേവി ഹോട്ടല്‍ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവും സംവിധായകനുമായ ബോണി കപൂറിനെ മണിക്കൂറുകളോളം ചോദ്യം ചെയ്തെന്ന മാധ്യമ വാര്‍ത്തകള്‍ തള്ളി ദുബായ് പോലീസ് രംഗത്ത്.

സാധാരണ പോലീസ് അന്വേഷണ നടപടി ക്രമങ്ങളുടെ ഭാഗമായി ബോണി കപൂര്‍ ഞായറാഴ്ച പുലര്‍ച്ചെ മൊഴി നല്‍കുക മാത്രമാണ് ഉണ്ടായത്. ശ്രീദേവിയുടെ മൃതദേഹം ജുമൈറ എമിറേറ്റ്സ് ടവര്‍ ഹോട്ടലില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പോലീസും ബോണിയും തമ്മില്‍ സംഭാഷണം നടത്തിയത്.

You may also like: ശ്രീദേവിയുടെ ശരീരത്തില്‍ മദ്യത്തിന്റെ അംശം

അതേസമയം, തിങ്കളാഴ്ച കൂടുതല്‍ ചോദ്യം ചെയ്യലിനായി അദ്ദേഹത്തെ പോലീസ് വിളിച്ചുവരുത്തിയിട്ടില്ല. ബോണിയെ ചോദ്യം ചെയ്‌തതായ എല്ലാ മാധ്യമ റിപ്പോര്‍ട്ടുകളും അടിസ്ഥാന രഹിതമാണെന്നും ദുബായ് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഇക്കാര്യം യു.എ.ഇയിലെ മുന്‍ മാധ്യമമായ ഖലീജ് ടൈംസും സ്ഥിരീകരിച്ചിട്ടുണ്ട്.

ശ്രീദേവിയുടെ മൃതദേഹം ഇന്ന് എംബാം ചെയ്തേക്കും. സാധാരണ രാവിലെ 7 മുതല്‍ വൈകുന്നേരം 5 വരെയാണ് എംബാമിംഗ് നടത്തുക. ചില പ്രത്യേക കേസുകളില്‍ മുഹൈസ്നയിലെ എംബാമിംഗ് യൂണിറ്റിന് ഉന്നത അധികൃതരുടെ വിളി ലഭിക്കാറുണ്ട്. ഈ അവസരങ്ങളില്‍ ഏത് സമയത്തും ഇവര്‍ എംബാമിംഗ് നടത്താറുണ്ട്.

ശ്രീദേവിയുടെ മരണം മുങ്ങിമരണമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ദുബായ് പോലീസ് കൂടുതല്‍ അന്വേഷണത്തിനായി കേസ് ദുബായ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുന്നതിനാല്‍ പ്രോസിക്യൂഷന്റെ അനുമതിയോടെ മാത്രമേ എംബാമിംഗ് പൂര്‍ത്തിയാക്കിയാലും മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ കഴിയൂ. മൃതദേഹം കൊണ്ടുപോകാനായി അനില്‍ അംബാനിയുടെ സ്വകാര്യ ബിസിനസ് ജെറ്റ് വിമാനം ദുബായ് വിമാനത്താവളത്തില്‍ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button