ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു സഞ്ചരിച്ച ഹെലികോപ്റ്ററില്‍ തീപിടുത്തം. ഹെലികോപ്റ്റര്‍ പറന്നുയരാന്‍ തുടങ്ങുന്നതിനിടെ മുഖ്യമന്ത്രിയുടെ ഓഫീസ് ലഗേജിന് തീപിടിക്കുകയായിരുന്നു. ഉടനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തി ബാഗ് പുറത്തേക്ക് വലിച്ചെറിഞ്ഞതിനാല്‍ വലിയ ദുരന്തം സംഭവിച്ചില്ല.ലഗേജിലുണ്ടായിരുന്ന വസ്തുവിനാണ് ആദ്യം തീപിടിച്ചത്.
പിന്നീട് ബാഗ് കത്താന്‍ തുടങ്ങിയതോടെ സുരക്ഷ ഉദ്യോസ്ഥന് ഓടിയെത്തി ഇത് ദൂരേക്ക് വലിച്ചെറിയുകായിരുന്നു. രാവിലെ പത്തരയോടെയാണ് സംഭവം. കരിംനഗറില്‍ ഔദ്യോഗിക പരിപാടിക്ക് എത്തിയ ചന്ദ്രശേഖര്‍ റാവു മടങ്ങാൻ തുടങ്ങുമ്പോഴായിരുന്നു സംഭവം. സംഭവത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു. മുൻ മുഖ്യമന്ത്രി വൈ എസ് രാജശേഖർ റെഡ്ഢി കൊല്ലപ്പെട്ടത് ഒരു ഹെലികോപ്റ്റർ അപകടത്തിലായിരുന്നു.
Post Your Comments