മ്യാന്‍മര്‍: നാഗാലാന്‍ഡ് തിരഞ്ഞെടുപ്പിനിടയിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. നാഗാലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട്(എന്‍ഡിപി ), നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസ്സീവ് പാര്‍ട്ടി(എന്‍ഡിപിപി) എന്നിവയുടെ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് കൊല്ലപ്പെട്ടത്. നേരത്തെ വോട്ടെടുപ്പിനിടെ ബോംബാക്രമണം നടന്നിരുന്നു.
ടിസിത്തിലെ ഒരു പോളിങ് ബൂത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഇതില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വോട്ടെടുപ്പ് പുരോഗമിക്കുകയണ്. ബോംബാക്രമണം ഒഴിച്ചാൽ നാഗാലാന്റില്‍ പൊതുവെ സമാധാനപരമായാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇതിനിടെയാണ് ഇപ്പോൾ അക്രമം ഉണ്ടായിരിക്കുന്നത്. അക്കുലോട്ടോ നഗരത്തിലെ പോളിംഗ് ബൂത്തിലാണ് സംഘര്‍ഷമുണ്ടായത്.
Post Your Comments