കൊട്ടാരക്കര: മീൻ കയറ്റിവന്ന മിനിലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരിയായ യുവതി മരിച്ചു. കർണാടക സ്വദേശി അഞ്ജലി (46) ആണ് മരിച്ചത്. അപകടത്തിൽ ആറു പേർക്ക് ഗുരുതരമായി പരിക്കേറ്റു.
ചൊവാഴ്ച രാത്രി 12-ഓടെ എംസി റോഡിൽ വാളകം വയക്കലിനു സമീപം ആണ് അപകടം നടന്നത്. തിരുവനന്തപുരത്തു നിന്നും കൊട്ടാരക്കര ഭാഗത്തേക്കു വന്ന കർണാടക രജിസ്ട്രേഷൻ കാറും കൊട്ടാരക്കരയിൽ നിന്നും ചടയമംഗലത്തേക്ക് പോയ മിനിലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്ന് ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു.
Read Also : ‘യാത്ര ചെയ്യുന്ന സമയത്ത് ഒരാൾ എന്നെ കയറിപിടിച്ചു, എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്ന് പോയി’: അഭയ ഹിരണ്മയി
അപകടത്തിൽ പരിക്കേറ്റവരെ കൊട്ടാരക്കര താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. മിനിലോറി ഡ്രൈവർ ആലപ്പുഴ പുന്നപ്ര സ്വദേശി കുഞ്ഞുമോൻ, സഹായി നൗഷാദ് എന്നിവരെയും കാർ യാത്രക്കാരായ കർണാടക സ്വദേശികളായ മറ്റു നാലു പേരെയുമാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിട്ടുള്ളത്.
Post Your Comments