Latest NewsNewsIndiaInternational

ശ്രീദേവിയുടെ മരണകാരണം മദ്യമോ? പോപ് ഗായിക വിറ്റ്‌നി ഹൂസ്റ്റണിന്റെ മരണത്തിന്റെ തനിയാവർത്തനമോ ഇത്?

 

ഡല്‍ഹി: ഇന്ത്യൻ സിനിമയുടെ തീരാനഷ്ടമായ ശ്രീദേവിയുടെ ജീവനെടുത്തത് മദ്യമോ? മരണവാർത്ത വന്നത് മുതൽ വ്യത്യസ്ത കാരണങ്ങളും പുറത്ത് വന്നിരുന്നു.ആദ്യം ഹൃദയാഘാതമെന്നും പിന്നീട്‌ തെന്നി വീണതാണെന്നുമൊക്കെ വാർത്തകൾ വന്നു. ഏറ്റവുമൊടുവിൽ ശരീരത്തിൽ മദ്യത്തിന്റെ അംശം ഉണ്ടായിരുന്നുവെന്നും തെളിഞ്ഞു. ഈ വിവരങ്ങളെല്ലാം ഏറെ ഞെട്ടലോടെയാണ് സിനിമാ ലോകം നോക്കിക്കണ്ടത്.

ശ്രീദേവിയുടെ മരണവുമായി ഏറെ സാമ്യമുള്ള മറ്റൊരു മരണമാണ് പോപ് സംഗീതരാജ്ഞി വിറ്റ്‌നി ഹൂസ്റ്റണിയുടേത്. ശ്രീദേവിയെപ്പോലെ തന്നെ ബാത്ത്ടബ്ബില്‍ മുങ്ങിയായിരുന്നു വിറ്റ്‌നി ഹൂസ്റ്റണിന്റെയും മരണം. പിന്നെയുമുണ്ട് ഇരുവരുടെയും മരണത്തിന് സാമ്യതകള്‍. ആദ്യം ഹൃദയാഘാതം എന്നു കരുതിയെങ്കിലും രണ്ടു പേര്‍ക്കും ഹൃദയസംബന്ധിയായ അസുഖങ്ങള്‍ ഇല്ലായിരുന്നു എന്നതാണ് ഒന്നാമത്തേത്.

ബാത്ത് ടബ്ബില്‍ മുങ്ങിയപ്പോള്‍ ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് ഇരുവരുടെയും മരണകാരണം. കൂടാതെ വിറ്റ്‌നി ഹൂസ്റ്റണെപ്പോലെ തന്നെ മരണ സമയത്ത് ശ്രീദേവിയും മദ്യപിച്ചിരുന്നു എന്നതാണ് ഏറ്റവുമധികം ഞെട്ടിക്കുന്ന കാര്യം. മദ്യത്തിന്റെ ലഹരിയില്‍ ബോധം നഷ്ടമായി വെള്ളത്തില്‍ മുങ്ങിയപ്പോള്‍ ശ്വാസകോശത്തില്‍ വെള്ളം കയറിയാണ് ശ്രീദേവി മരിച്ചത് എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. വിറ്റ്‌നിയുടെ മരണവും ഇങ്ങനെ തന്നെ. രണ്ടു മരണങ്ങള്‍ക്കും സംഭവിച്ചത് ആഡംബര ഹോട്ടലിലെ വിശാലമായ ബാത്ത്ടബ്ബിലും. വിറ്റ്‌നി ഹൂസ്റ്റണിന്റെ മരണത്തിന്റെ തനിയാവര്‍ത്തനം തന്നെയായിരുന്നു ശ്രീദേവിയുടേതും.

also read: സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിടുന്നവർക്ക് കുടുക്കിടാൻ നിയമനിർമ്മാണവുമായി കേന്ദ്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button