മുംബൈ: ശ്രീദേവിയുടെ മരണം കൊലപാതകമാണെന്ന ഋഷിരാജ് സിംഗിന്റെ ആരോപണത്തിന് മറുപടിയുമായി താരത്തിന്റെ ഭർത്താവ് ബോണി കപൂർ. ശ്രീദേവിയുടേത് അപകടമരണമല്ല കൊലപാതകമാകാനാണ് സാദ്ധ്യതയെന്ന് അടുത്തിടെ അന്തരിച്ച ഫോറന്‍സിക് വിദഗ്ദ്ധന്‍ ഡോ. ഉമാദത്തന്‍ തന്നോടു പറഞ്ഞിരുന്നതായി ഋഷിരാജ് സിംഗ് വ്യക്തമാക്കിയിരുന്നു. ഇതിന് പ്രതികരണവുമായാണ് ബോണി കപൂർ രംഗത്തെത്തിയത്.
അത്തരം കള്ളക്കഥകളോട് ഞാന്‍ പ്രതികരിക്കുന്നില്ല. ഇത്തരം കള്ളക്കഥകള്‍ പ്രചരിക്കുന്നത് ഇനിയും തുടരും. ഇത് ഒരാളുടെ സങ്കല്‍പം മാത്രമാണെന്ന് ബോണി കപൂർ പറയുകയുണ്ടായി. ദുബായില്‍ ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ ശ്രീദേവിയെ ഹോട്ടലിലെ കുളിമുറിയിലെ ബാത് ടബ്ബില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതം മൂലമാണ് ശ്രീദേവി മരിച്ചതെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ബാത് ടബ്ബില്‍ മുങ്ങി മരിക്കുകയായിരുന്നു എന്നായിരുന്നു ഫോറന്‍സിക് റിപ്പോര്‍ട്ട്. ബോധരഹിതയായി ബാത് ടബ്ബില്‍ വീണ് മുങ്ങി മരിക്കുകയായിരുന്നുവെന്നാണ് ദുബായ് പൊലീസ് വ്യക്തമാക്കിയിരുന്നത്.
Post Your Comments