ബോളിവുഡ് താര റാണി ശ്രീദേവിയുടെ ,മരണം വീണ്ടും ചര്‍ച്ചയാകുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ദുബായില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ ശ്രീദേവി ബാത്ത് ഡബ്ബില്‍ മുങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഈ വിഷയത്തില്‍ ആദ്യം മുതലേ ദുരൂഹത ഉയര്‍ന്നിരുന്നു. എന്നാല്‍ ഹൃദയാഘാതമാണ് മരണ കാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നതോടെ ചര്‍ച്ചകളും അവസാനിച്ചു. പക്ഷെ ശ്രീദേവിയുടെ മരണം അവരുടെ കോടിക്കണക്കിനുള്ള ഇന്‍ഷുറന്‍സ് തട്ടിയെടുക്കാന്‍ ആസൂത്രിതമായി നടത്തിയതാണെന്ന് ആരോപിച്ചു സംവിധായകന്‍ സുനില്‍ സിംഗ് രംഗത്തെത്തിയിരുന്നു. സുപ്രീംകോടതിയില്‍ ശ്രീദേവിയുടെ മരണം പുനപരിശോധിക്കണമെന്ന ഹര്‍ജിയും അദ്ദേഹം നല്‍കിയിരുന്നു. എന്നാല്‍ ആ ഹര്‍ജി തള്ളി.
നീണ്ട നാളുകള്‍ക്ക് ശേഷം വീണ്ടും ശ്രീദേവിയുടെ മരണം ചര്‍ച്ചയാകുന്നുകയാണ്. ല്‍ഹി പൊലീസിലെ മുന്‍ എസിപി വേദ് ബൂഷണ്‍ നടത്തിയ ചില വെളിപ്പെടുത്തലുകളാണ് അതിനു കാരണം. ശ്രീദേവിയുടേത് അപകടമരണം അല്ലെന്നും ആസൂത്രിതമായ കൊലപാതകമാണെന്നുമുള്ള സംശയമാണ് അദ്ദേഹം ഉന്നയിക്കുന്നത്. പൊലീസ് സേനയില്‍നിന്ന് വിരമിച്ച വേദ് ഭൂഷണ്‍ ഇപ്പോള്‍ സ്വകാര്യ കുറ്റാന്വേഷണ ഏജന്‍സി നടത്തുകയാണ്. കേസുമായി ബന്ധപ്പെട്ട് ദുബായില്‍ ഉള്‍പ്പെടെ പോയി ശ്രീദേവിയുടെ മരണത്തെക്കുറിച്ച് അന്വേഷിച്ചശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ.. ‘ഒരാളെ ബാത്ത് ടബില്‍ തള്ളിയിട്ട് ശ്വാസം മുട്ടിച്ചു കൊല്ലാനും കുറ്റകൃത്യമാണെന്നതിന് തെളിവ് അവശേഷിപ്പിക്കാ തെയിരിക്കാനും അപകടമരണമാണെന്ന് ചിത്രീകരിക്കാനും എളുപ്പമാണ്. ഇത് ഒരു ആസൂത്രിത കൊലപാതകമായിട്ടാണ് എനിക്ക് തോന്നുന്നത്’.
ശ്രീദേവിയ്ക്ക് ആദ്യ ദേശീയ പുരസ്കാരം; വികാരാധീനനായി ബോണി കപൂര്‍
ദുബായിലെ ജുമെയ്‌റ എമിറേറ്റ്‌സ് ടവര്‍ സന്ദര്‍ശിച്ചെങ്കിലും ശ്രീദേവി മരിച്ച മുറി സന്ദര്‍ശിക്കാന്‍ വേദ് ഭൂഷണ് അനുവാദം ലഭിച്ചില്ല. അതുകൊണ്ട് ശ്രീദേവി മരിച്ച മുറിയുടെ അതേ രീതിയിലുള്ള മറ്റൊരു മുറിയില്‍ മരണം റീക്രിയേറ്റ് ചെയ്യുകയായിരുന്നു അദ്ദേഹം ചെയ്തത്.
അര്‍ജ്ജുന്‍ കപൂറും ആ നടനും തമ്മിലുള്ള ശത്രുതയ്ക്ക് കാരണം സഹോദരി!!
ഫെബ്രുവരി 26ന് ദുബായ് പൊലീസ് പുറത്തുവിട്ട ഫോറന്‍സിക് റിപ്പോര്‍ട്ട് പറയുന്നത് ശ്രീദേവിയുടേത് അപകടമരണം ആണെന്നാണ്. ബാത്ത്ടബില്‍ ബോധരഹിതയായി കിടക്കുകയായിരുന്നുവെന്നും നടിയുടെ ആന്തരികാവയവങ്ങളില്‍ മദ്യത്തിന്റെ അംശമുണ്ടായിരുന്നുവെന്നും ആദ്യം പറഞ്ഞിരുന്നു. അന്വേഷണം ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിലാണ് കേസ് റദ്ദാക്കിയതെന്നും അതുകൊണ്ട് തന്നെ ഈ കേസ് എന്തുകൊണ്ട് ഇത്രപെട്ടന്ന് തീർപാക്കിയതെന്ന് അറിയണമെന്നും ഭൂഷൺ പറഞ്ഞു. താനിപ്പോഴും ഈ കേസിന്റെ പിന്നാലെയാണെന്നും ഇതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.
Post Your Comments