കൊച്ചി: മൂന്ന് കോടി രൂപ മുടക്കി പുതിയ ടീമിനെ സ്വന്തമാക്കി കൊച്ചി ടസ്ക്കേഴ്സ്. മുംബൈ ക്രിക്കറ്റ് അസോസിയേഷന് സംഘടിപ്പിക്കുന്ന ടി20 ലീഗിലാണ് ഐപിഎല്ലില്‍ ഒരു സീസണ് മാത്രം കളിച്ച കൊച്ചി ടസ്ക്കേഴ്സ് പുതിയൊരു ടീമിനെ സ്വന്തമാക്കിയിരിക്കുന്നത്. മാര്‍ച്ച് 11 മുതല്‍ 21 വരെയാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷന് സംഘടിപ്പിക്കുന്ന ടി20 ലീഗ് നടക്കുന്നത്. കൊച്ചി ടസ്ക്കേഴ്സ് ഉടമകളില്‍ ഒരാളായിരുന്ന മുകേഷ് പട്ടേലാണ് പുതിയ ടീമിനെ സ്വന്തമാക്കിയത്.
Also Read : പണക്കൊഴുപ്പുള്ള ലീഗ് മതി, സ്വന്തം രാജ്യത്തിനായി കളിക്കാനില്ലെന്ന് പൊള്ളാര്‍ഡും നരെയ്നും
മൂന്ന് കോടി രൂപാണ് ഒരു ടീമിനെ സ്വന്തമാക്കാന്‍ വേണ്ടിവരുന്ന തുക. 35 ലക്ഷം രൂപ കളിക്കാര്‍ക്ക് ശമ്പളമായി നല്‍കും. ഐഐഎഫ്എല്‍ ഗ്രൂപ്പും വിസ്ക്രാഫ്റ്റു ആണ് ഈ ലീഗ് നടത്താന്‍ അഞ്ച് വര്‍ഷത്തേയ്ക്ക് ലൈസന്‍സ് സ്വന്തമാക്കിയിട്ടുളളത്. പ്രദേശിക താരങ്ങളുടെ വളര്‍ച്ച ലക്ഷ്യമിട്ട് കൊണ്ടാണ് ഈ ലീഗ് സംഘടിപ്പിച്ചിരിക്കുന്നത്.
ആറ് ടീമുകളാണ് വാങ്കഡേ സ്റ്റേഡിയത്തില്‍ നടക്കുന്ന ഈ ലീഗില്‍ മത്സരിക്കുന്നത്. മുംബൈ നോര്‍ത്ത്, മുംബൈ നോര്‍ത്ത് വെസ്റ്റ്, മുംബൈ നോര്‍ത്ത് ഈസ്റ്റ്, മുംബൈ നോര്‍ത്ത് സെന്‍ട്രല്‍, മുംബൈ സൗത്ത് സെന്‍ട്രല്‍., മുംബൈ സൗത്ത് എന്നീ ടീമുകളാണ് ലീഗില്‍ മത്സരിക്കുന്നത്. 2011ലാണ് കൊച്ചി ടസ്ക്കേഴ്സ് ഐപിഎല്‍ കളിച്ചത്. ശ്രീശാന്തുള്പ്പെടെയുളള താരനിരയെ അണിനിരത്തിയായിരുന്നു കൊച്ചി ടസ്ക്കേഴ്സ് ഐപിഎല്ലിന് ഇറങ്ങിയത്. എന്നാല്‍ പിന്നീട് കരാര്‍ ലംഘനത്തെ തുടര്‍ന്ന് ബിസിസിഐ കൊച്ചി ടസ്ക്കേഴ്സിനെ പുറത്താക്കുകയായിരുന്നു.
Post Your Comments