സ്വന്തം രാജ്യത്തിനായി കളിക്കുന്നതിനേക്കാള്‍ പണക്കൊഴുപ്പുള്ള ലീഡ് മത്സരങ്ങള്‍ മതിയെന്ന നിലപാടിലാണ് വെസ്റ്റിന്‍ഡീസ് താരങ്ങളായ കെയ്‌റോണ്‍ പൊള്ളാര്‍ഡം സുനില്‍ നരെയ്‌നും. മാര്‍ച്ചില്‍ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ കളിക്കില്ലെന്നാണ് ഇരുവരും വ്യക്തമാക്കുന്നത്. ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് 25 വരെ നടക്കുന്ന പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുവാന്‍ വേണ്ടിയാണ് ഇവര്‍ മത്സരത്തില്‍ പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചത്.
താരങ്ങളുടെ ഈ നിലപാടിനെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ആന്ദ്രെ റസലും കളിച്ചേക്കില്ലെന്നാണ് വിവരം. അതേസമയം ക്രിസ് ഗെയ്‌ലും മര്‍ലോണ്‍ സാമുവല്‍സും യോഗ്യതാ റൗണ്ടില്‍ കളിക്കും. അടുത്തവര്‍ഷം ഇംഗ്ലണ്ടില്‍ നടക്കുന്ന രണ്ട് സ്ഥാനങ്ങള്‍ക്ക് വേണ്ടി പത്ത് ടീമുകളാണ് സിംബാബ്വെയില്‍ മത്സരിക്കുന്നത്.
ജേസണ്‍ ഹോള്‍ഡറാണ് വിന്‍ഡീസ് ടീമിനെ നയിക്കുന്നത്. ജാസണ്‍ മുഹമ്മദ്, ക്രിസ് ഗെയ്ല്‍, എവിന്‍ ലൂയിസ്, മര്‍ലോണ്‍ സാമുവല്‍സ്, ഷായ് ഹോപ്പ്, കാര്‍ലോസ് ബ്രേത്വെയ്റ്റ്, റോവാന്‍ പവല്‍, ആഷ്ലി നേഴ്സ്, ഷെല്‍ഡണ്‍ കോട്ടെറെല്‍, നികിത മില്ലര്‍, കെര്‍സിക് വില്യംസ്, കെമര്‍ റോച്ച്, ഷിംറെന്‍ ഹെറ്റ്മെയര്‍, ദേവേന്ദ്ര ബിഷു എന്നിവരാണ് ടീം അംഗങ്ങള്‍.
വിന്‍ഡീസ് ടീമിനായി ഇനി ഒരിക്കലും കളിക്കാന്‍ താത്പര്യമില്ലെന്ന് ഡ്വെയിന്‍ ബ്രാവോ വ്യക്തമാക്കിയിരുന്നു. അഫ്ഗാനിസ്ഥാന്‍, അയര്‍ലന്‍ഡ്, സിംബാബ്വെ, ഹോങ്കോങ് തുടങ്ങിയ ടീമുകള്‍ മത്സരത്തിനുണ്ട്.
Post Your Comments