കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന് നിരാഹാര സമരം ഇന്ന് അവസാനിപ്പിക്കും. യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ശുഹൈബിന്റെ കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടാണ് കെ. സുധാകരന് നിരാഹാര സമരം ആരംഭിച്ചത്. തിരുവനന്തപുരത്ത് ഇന്നലെ ചേര്‍ന്ന യു.ഡി.എഫ് യോഗത്തിലെ ചര്‍ച്ചയ്ക്കു ശേഷമാണ് നിരാഹാരസമരം അവസാനിപ്പിക്കാന്‍ സുധാകരന് തീരുമാനിച്ചത്.
Also Read : ഷുഹൈബ് വധം : മുഖ്യമന്ത്രിയ്ക്കെതിരെ ഗുരുതര ആരോപണവുമായി കെ.സുധാകരന്
ഇന്ന് വൈകുന്നേരം മൂന്നിന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി നാരങ്ങാനീര് നല്‍കുന്നതോടെയാണ് ഒന്‍പത് ദിവസം നീണ്ടുനിന്ന സമരം അവസാനിക്കുന്നത്. സമരം യു.ഡി.എഫ് ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണ് സുധാകരന്റെ സമരം അവസാനിപ്പിക്കുന്നത്. അതേസമയം ശുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ് ഹൈക്കോടതിയെയും സമീപിക്കും.
Post Your Comments