Latest NewsNewsIndiaGulf

ഭാര്യയുടെ മരണവാര്‍ത്തയറിഞ്ഞ ബോണി കപൂറിന്റെ പ്രതികരണം വിശദീകരിച്ച് അദ്നാന്‍ സിദ്ദിഖി

ശ്രീദേവിയും ബോണി കപൂറും പ്രണയിച്ചു വിവാഹിതരായവരാണ്. ശ്രീദേവിയുടെ വ്യക്തി ജീവിതത്തില്‍ മാത്രമല്ല സിനിമാജീവിതത്തിലും പൂര്‍ണ്ണ പിന്തുണ നല്‍കി അദ്ദേഹം കൂടെയുണ്ടായിരുന്നു. ഭാര്യയ്ക്ക് സര്‍പ്രൈസ് നല്‍കാനായി പോയ അദ്ദേഹത്തെ കാത്തിരുന്നത് അവരുടെ ചേതനയറ്റ ശരീരമായിരുന്നു. ദുബായിലെ വിവാഹ ചടങ്ങുകള്‍ക്ക് ശേഷം ഖുഷിയോടൊപ്പം തിരിച്ച്‌ മുംബൈയിലേക്കെത്തിയ ബോണി കപൂര്‍ വീണ്ടും ദുബായിലേക്ക് പോയിരുന്നു.

ഇക്കാര്യത്തെക്കുറിച്ച്‌ അദ്ദേഹം ശ്രീദേവിയെ അറിയിച്ചിരുന്നില്ല. സഹോദരിക്കൊപ്പം കുറച്ചു സമയം ചിലവിടാൻ ആണ് ശ്രീദേവി ദുബായിൽ തങ്ങിയത്. എന്നാൽ പ്രിയതമക്ക് സർപ്രൈസ് കൊടുക്കാനെത്തിയ ബോണി കപൂറിന് കാണേണ്ടി വന്നത് ഭാര്യയുടെ ജീവനറ്റ ശരീരമാണ്. ശ്രീദേവിയുടെ മരണവാര്‍ത്തയെക്കുറിച്ച്‌ അറിഞ്ഞപ്പോള്‍ കൊച്ചുകുഞ്ഞിനെപ്പോലെ ബോണികപൂര്‍ പൊട്ടിക്കരയുകയായിരുന്നുവെന്ന് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന അദ്നാന്‍ സിദ്ദിഖി പറയുന്നു.

ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തില്‍ നിന്നും അദ്ദേഹം ഇതുവരെ മോചിതനായിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button