ന്യൂഡല്‍ഹി: നടി ശ്രീദേവിയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ചു സുപ്രീം കോടതിയില്‍ ഹർജി. ശ്രീദേവിക്ക് ഒമാനിൽ ഉള്ള 240 കോടിയുടെ ഇന്‍ഷുറന്‍സ് തട്ടിയെടുക്കാനാണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. വിഷയത്തില്‍ ഇടപെടാനാകില്ലെന്ന് കാണിച്ചാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഹർജി തള്ളിയത്. സിനിമ നിര്‍മാതാവായ സുനില്‍ സിങ്ങാണ് ഹർജിക്കാരന്‍. ഡല്‍ഹി ഹൈകോടതി ഹർജി തള്ളിയതിെന തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ശ്രീദേവിക്ക് ഒമാനില്‍ 240 കോടി രൂപയുടെ ഇന്‍ഷുറന്‍സ് പോളിസിയുണ്ടെന്നും യു.എ.ഇയില്‍ വെച്ച് മരിച്ചാല്‍ മാത്രമേ ആ തുക ലഭിക്കുകയുള്ളൂ. അതിനാല്‍ ഇന്‍ഷുറന്‍സ് നേടിയെടുക്കുന്നതിനായി നടത്തിയ കൊലപാതകമാണെന്ന് ഹർജിക്കാരന്‍ ആരോപിക്കുന്നു. എന്നാല്‍ ഇക്കാര്യം നേരത്തെ പരിശോധിച്ച് തള്ളിയതാണെന്നും ഇനിയും വിഷയത്തില്‍ ഇടപെടാനാകില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
Post Your Comments