Latest NewsCinemaNewsIndia

ശ്രീദേവിയുടെ മരണം : വിദേശകാര്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്‌ ഇങ്ങനെ

ന്യൂഡല്‍ഹി: ബോളിവുഡ് താരം ശ്രീദേവിയുടെ മരണത്തില്‍ ഇതുവരെ ദുരൂഹമായ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം. മരണവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും യുഎഇ ഗവണ്‍മെന്റ് മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. അസ്വാഭാവികമായി ഒന്നുമില്ല എന്നുറപ്പിച്ച ശേഷമായിരുന്നു യുഎഇ ഗവണ്‍മെന്റ് മൃതദേഹം വിട്ടുനല്‍കിയത്. കഴിഞ്ഞ മാസമാണ് ഹോട്ടലിലെ ബാത്ത് ടബില്‍ മരിച്ച നിലയില്‍ ശ്രീദേവിയുടെ മൃതദേഹം കണ്ടെത്തിയത്.

എന്നാല്‍ ഇപ്പോഴും മരണത്തില്‍ ദുരൂഹത ഉണ്ടെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വിദേശകാര്യ മന്ത്രാലയം വാര്‍ത്താസമ്മേളനം വിളിച്ചത്. മരണത്തെ സംബന്ധിച്ച് എന്തെങ്കിലും സംശയം നിലനില്‍ക്കുന്നുണ്ടെങ്കില്‍ ഇതോടെ അവസാനിക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി. ദുരൂഹമായ ഒന്നും പരിശോധിച്ചതില്‍ നിന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button