Latest NewsCinema

അമ്മയ്ക്കുള്ള പുരസ്ക്കാരം ഏറ്റുവാങ്ങാൻ ജാൻവിയും ഖുഷിയും ഡല്‍ഹിയിലെത്തി; ചിത്രങ്ങള്‍ കാണാം

ഇന്ത്യൻ സിനിമാ ലോകത്തിനു നികത്താൻ കഴിയാത്ത നഷ്ടമാണ് നടി ശ്രീദേവിയുടെ മരണം കൊണ്ടുണ്ടായത്. ലോകത്തോട് വിടപറഞ്ഞതിനു ശേഷമാണ് ശ്രീദേവി എന്ന അതുല്യ പ്രതിഭയെത്തേടി മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം എത്തിയത്. ഏപ്രില്‍ 13ന് പ്രഖ്യാപിച്ച പുരസ്‌കാരങ്ങള്‍ നാളെ ഡല്‍ഹിയില്‍ വിതരണം ചെയ്യും. ശ്രീദേവിയുടെ പുരസ്ക്കാരം ഏറ്റുവാങ്ങാനായി ഭര്‍ത്താവ് ബോണി കപൂറും മക്കള്‍ ഖുഷി കപൂറും ജാന്‍വി കപൂറും ഇന്നലെ രാത്രി ഡല്‍ഹിയിലെത്തി.

Boney Kapoor and daughters Janhvi and Khushi will be receiving the National Award for Sridevi.

മോം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ശ്രീദേവിക്ക് പുരസ്‌കാരം. ടേക്ക് ഓഫ് എന്ന ചിത്രത്തിന്റെ പ്രകടനത്തിന് പാര്‍വതിയും മുന്‍നിരയില്‍ ഉണ്ടായിരുന്നു. എന്നാല്‍ പ്രത്യേക ജൂറി പരാമര്‍ശത്തില്‍ ഒതുങ്ങേണ്ടി വന്നു. ശ്രീദേവിക്ക് അവാര്‍ഡ് കൊടുക്കുന്നതില്‍ വിയോജിപ്പുണ്ടെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ജൂറി അധ്യക്ഷന്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് ഏറ്റവും അര്‍ഹതയുള്ളത് പാര്‍വതിക്കാണെന്ന് അദ്ദേഹം പേരെടുത്ത് പറയാതെ പറഞ്ഞിരുന്നു.

Sridevi was awarded the best actress National Award posthumously for her role in <i>Mom.</i>

Janhvi and Khushi with a friend at the Delhi airport.

shortlink

Related Articles

Post Your Comments

Related Articles


Back to top button