Latest NewsIndiaNewsGulf

ശ്രീദേവിയുടെ മരണത്തിലെ ദുരൂഹത :ദാവൂദിന്റെ പങ്കും സംശയിച്ച് ദുബായ് പോലീസ്

ദുബായ്: ശ്രീദേവിയുടെ മരണം സ്വാഭാവികമല്ലെന്ന് ഉറപ്പായ സാഹചര്യത്തിൽ പല സാധ്യതകളും ചർച്ചയാകുകയാണ്. ഇന്ത്യന്‍ സിനിമയെ ഇപ്പോഴും നിയന്ത്രിക്കുന്നത് ദാവൂദ് ഇബ്രാഹിമാണ്. പാക്കിസ്ഥാനിലിരുന്ന് കരുക്കള്‍ നീക്കുന്ന അധോലോക രാജാവിനു ദുബായിലും വേരുകളുണ്ട്. ദുബായിലെ ഹോട്ടലിൽ ശ്രീദേവി മരിച്ച സംഭവത്തിലും ദാവൂദിന്റെ നേരെ വിരലുകൾ നീളുന്നുണ്ട്. ദാവൂദിന്റെ ഡി കമ്പനിയും ഗുല്‍ഷനും ദുബായില്‍ സജീവമാണ്. ഇവരുടെ ഇടപെടലുകള്‍ ശ്രീദേവിയുടെ മരണത്തില്‍ ഉണ്ടോ എന്നും ദുബായ് പൊലീസ് പരിശോധിക്കുകയാണ്.

ശ്രീദേവിയുടെ മരണത്തില്‍ കൃത്യമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭ്യമല്ലാത്തതിനാല്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലേ നിഗമനങ്ങളില്‍ എത്തിച്ചേരാനാകൂ. അപകടമരണത്തിനു മുന്‍തൂക്കം നല്‍കുമ്പോഴും അസ്വാഭാവിക മരണത്തില്‍ എല്ലാ സാധ്യതകളും പോലീസ് അന്വേഷിക്കുന്നുണ്ട്. ബാത് ടബിലെ മുങ്ങി മരണമെന്ന വാദം ഉള്‍ക്കൊള്ളാന്‍ ആരാധകര്‍ക്ക് ആകുന്നില്ല. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കിലോ കുഴഞ്ഞുവീഴുന്നതു പോലെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായാലോ സ്വയം രക്ഷപ്പെടാനുള്ള ശേഷി നഷ്ടപ്പെടാം.

ശ്വാസകോശത്തിലേക്കു നേരിട്ടു വെള്ളം കയറി മരിക്കാം.ചിലരില്‍ നിര്‍ജലീകരണം കൊണ്ടുപോലും ബോധക്ഷയം ഉണ്ടാകാം. മറ്റു ചില സാഹചര്യങ്ങളില്‍ ശരീരം തളര്‍ന്നുപോകാം. കുളിമുറിയുടെ വാതില്‍ അടച്ചിരുന്നോ, മരണം സംഭവിച്ച രീതി എങ്ങനെ, രക്തത്തിലെ മദ്യത്തിന്റെ അളവെത്ര തുടങ്ങിയ ഒട്ടേറെ ഘടകങ്ങളും പരിശോധിക്കേണ്ടതുണ്ട്. ഇതിലൂടെ മാത്രമേ ശ്രീദേവിയുടെ മരണത്തിലെ ദുരൂഹത നീളൂ. ആരോഗ്യമുള്ളവരാരും കുളിത്തൊട്ടിയില്‍ മുങ്ങിമരിക്കാറില്ലെന്ന സാമാന്യതത്വമാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

തസ്ലീമ നസ്രീൻ സോഷ്യൽ മീഡിയയിൽ ചർച്ചയാക്കിയ വാദങ്ങളിൽ പഴയൊരു ലേഖനത്തിന്റെ ലിങ്ക് കൂടി ഇട്ടിരുന്നു.ഭാര്യമാരുടെ കൊലപാതകത്തിനു ഭര്‍ത്താക്കന്മാര്‍ തിരഞ്ഞെടുക്കുന്ന രീതിയാണു കുളിത്തൊട്ടി മരണമെന്നാണു ലേഖനത്തിന്റെ ഉള്ളടക്കം. അതിനിടെ ഭര്‍ത്താവ് ബോണി കപൂറും ഇളയമകള്‍ ഖുഷിയും മുംബൈയിലേക്കു മടങ്ങിയശേഷവും ശ്രീദേവി എന്തിനാണു ദുബായില്‍ത്തന്നെ തങ്ങിയതെന്ന ചോദ്യമാണ് അവശേഷിക്കുന്നത്. സഹോദരി ശ്രീലതയ്ക്കൊപ്പം സമയം ചെലവിടാനാണു ശ്രീദേവി ദുബായില്‍ തുടര്‍ന്നതെന്നാണു വിവരം.

ശ്രീലതയെ പൊലീസ് ചോദ്യം ചെയ്തെന്നും ബോണി കപൂറും ശ്രീദേവിയും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നെന്ന് അവര്‍ മൊഴി നല്‍കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാൽ ഇതിൽ എത്രത്തോളം സത്യമുണ്ടെന്ന് ഇനിയും വെളിവായിട്ടില്ല. സ്വത്തു തര്‍ക്കത്തെത്തുടര്‍ന്ന്, കൂട്ടിമുട്ടിയാല്‍പ്പോലും മിണ്ടാതിരിക്കുമായിരുന്ന ഒരു കാലമുണ്ടായിരുന്നു ഈ സഹോദരിമാരുടെ ജീവിതത്തില്‍. ബോണി കപൂർ തന്നെ ഇടപെട്ടാണ് ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button