കോയമ്പത്തൂര്‍: പ്രണയദിനത്തില്‍ ഭര്‍ത്താവിന് കരള്‍ പകുത്തുനല്കി ഭാര്യ. കരള്‍ രോഗത്തെ തുടര്‍ന്നു കഴിഞ്ഞ രണ്ടു വര്‍ഷമായി ചികിത്സയിലായിരുന്ന ജാജീര് ഹുസൈനാണ് ഭാര്യ നിഷ കരള്‍ നല്‍കിയത്. ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കരള്‍ മാറ്റിവച്ചത്. കോയമ്പത്തൂരിലെ ജിഇഎം ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ.
Also Read : കരള്‍ ദാനം ചെയ്ത യുവതിയെ മതംമാറ്റാന്‍ ശ്രമം
ആറ് വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. പ്രണയ വിവാഹമായിരുന്നു. എല്ലാ വര്‍ഷവും വാലന്റൈന്‍സ് ദിനത്തില്‍ ഭര്‍ത്താവിന് സമ്മാനം നല്കുമായിരുന്നുവെന്നു നിഷ പറഞ്ഞു. എന്നാല്‍ ഈ വര്‍ഷം അദ്ദേഹം ആശുപത്രിയിലായിരുന്നുവെന്നും ഇതോടെ അദ്ദേഹത്തിനു കരള്‍ നല്കാന് താന്‍ തീരുമാനിച്ചതെന്നും നിഷ കൂട്ടിച്ചേര്‍ത്തു. അതേസമയം തനിക്കു കിട്ടിയ ഏറ്റവും വലിയ സമ്മാനമാണ് ഇതെന്ന് ഭര്‍ത്താവ് ഹുസൈനും പറഞ്ഞു.
Post Your Comments