Latest NewsNewsGulf

ശ്രീദേവിയുടെ മൃതദേഹം ഇന്ന് എംബാം ചെയ്യില്ല

ദുബായ്•ദുബായ് ഹോട്ടല്‍ മുറിയില്‍ ബാത്ത് ടബ്ബില്‍ മുങ്ങിമരിച്ച ഇന്ത്യന്‍ നടി ശ്രീദേവിയുടെ മൃതദേഹം ഇന്ന് എംബാം ചെയ്യില്ല. ചൊവ്വാഴ്ച ഉച്ചയോടെ ദുബായിലെ സോനപൂരില്‍ വച്ചാകും എംബാംമിംഗ് നടക്കുക.

അതേസമയം, നടിയുടെ മരണം മുങ്ങിമരണമാണെന്ന് ദുബായ് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. ജുമൈറ എമിറേറ്റ്സ് ടവര്‍ ഹോട്ടലിലെ 2201 ാം നമ്പര്‍ മുറിയില്‍ വച്ചാണ് ശ്രീദേവി മുങ്ങി മരിച്ചത്. ബോധംനഷ്ടമായ നടി ബാത്ത് ടബ്ബിലെ വെള്ളത്തില്‍ വീണ് മുങ്ങി മരിക്കുകയായിരുന്നുവെന്നാണ് ദുബായ് പോലീസ് പറയുന്നത്. കൂടുതല്‍ അന്വേഷണത്തിനായി കേസ് ദുബായ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.

ഭര്‍ത്താവ് ബോണി കപൂറും ഒരു സംഘം സാമൂഹ്യപ്രവര്‍ത്തകരും മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ദുബായ് പബ്ലിക് പ്രോസിക്യൂട്ടറുടെ അനുമതിയ്ക്കായി കാത്തിരിക്കുകയാണ്.

നടിയുടെ മരണം മുങ്ങിമരണമാണെന്ന് വ്യക്തമാക്കുന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. നടിയുടെ രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയതായും റിപ്പോര്‍ട്ട് പറയുന്നു.ഹൃദയസ്തംഭനം മൂലമാണ് മരണമെന്ന് റിപ്പോര്‍ട്ടില്‍ എവിടെയും പരാമര്‍ശമില്ല. ദുബായ് പോലീസ് ഫോറന്‍സിക് വിഭാഗം ബന്ധുക്കള്‍ക്കും ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ക്കും ഫോറന്‍സിക് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്.

ശനിയാഴ്ച എമിറേറ്റ്സ് ടവര്‍ ഹോട്ടല്‍ മുറിയിലെ കുളിമുറിയിലാണ് ശ്രീദേവിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ബോണി കപൂറിനൊപ്പം സര്‍പ്രൈസ് ഡിന്നറിന് തയ്യാറെടുക്കുന്നതിന് മുന്‍പായിരുന്നു സംഭവം.

ബന്ധുവായ മോഹിത് മര്‍വയുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് ശ്രീദേവിയും കുടുംബവും ദുബായില്‍ എത്തിയത്. വിവാഹത്തിന് ശേഷം ബുധനാഴ്ച നാട്ടിലേക്ക് മടങ്ങിയ ബോണി ഭാര്യക്ക് സര്‍പ്രൈസ് ഡിന്നര്‍ ഒരുക്കാന്‍ ശനിയാഴ്ച വീണ്ടും എമിറേറ്റ്സ് ടവര്‍ ഹോട്ടലില്‍ എത്തുകയായിരുന്നു. കുളിമുറിയിലേക്ക് പോകും മുന്‍പ് ഇരുവരും 15 മിനിറ്റോളം സംസാരിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മൃതദേഹം നാട്ടിലെത്തിക്കാന്‍ വ്യവസായി അനില്‍ അംബാനിയുടെ സ്വകാര്യ ജെറ്റ് വിമാനം ദുബായില്‍ സജ്ജാമാക്കി നിര്‍ത്തിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button