ദോഹ: ഖത്തറിൽ 11 സ്‌കൂളുകള്‍ക്കും 16 കെജികള്‍ക്കും ഫീസ് കൂട്ടാന്‍ അനുമതി. 115 സ്വകാര്യ സ്‌കൂളുകളാണ്
ഫീസ് വര്‍ധിപ്പിക്കാനായി അപേക്ഷ നൽകിയത്.ഇതിൽ 27 എണ്ണത്തിന് മാത്രം അനുമതി ലഭിച്ചത്. അടുത്ത അധ്യയനവര്‍ഷത്തിലാകും ഫീസ് കൂടുക.നിലവിലുള്ള ട്യൂഷന്‍ ഫീസില്‍ രണ്ട് മുതല്‍ 20 ശതമാനം വരെ വര്‍ധനയ്ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. ഫീസ് വര്‍ധന ആവശ്യപ്പെട്ട 88 സ്കൂളുകളുടെയും അപേക്ഷ വിദ്യാഭ്യാസ മന്ത്രാലയം നിരസിച്ചു. അതിനുള്ള സാഹചര്യം ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. പരമാവധി ഈടാക്കാവുന്ന ഫീസിന് പരിധി നിശ്ചയിച്ചിട്ടില്ല.
എന്നാൽ പ്രവേശനം ആരംഭിക്കുന്നതിന് മുൻപ് തന്നെ ഫീസ് തുകയെ കുറിച്ചുള്ള വ്യക്തമായ അറിയിപ്പ് സ്കൂള്‍ അധികൃതര്‍ രക്ഷിതാക്കള്‍ക്ക് നല്‍കണമെന്നു വിദ്യാഭ്യാസ മന്ത്രിയുടെ സ്വകാര്യ സ്കൂള്‍ വിഭാഗം ഉപദേശകന്‍ താരിഖ് അല്‍ അബ്ദുല്ല പറഞ്ഞു. മാര്‍ച്ച് ഒന്നുമുതല്‍ ഒക്ടോബര്‍ 31 വരെയാണു സ്കൂള്‍ പ്രവേശനം. ഏപ്രിലില്‍ ഫീസ് അടയ്ക്കണം. പ്രവേശനം വേണ്ടെന്നുവയ്ക്കുന്നവര്‍ക്കു രണ്ടുമാസത്തിനുള്ളില്‍ ഫീസ് തിരികെ വാങ്ങാം. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ ഈവര്‍ഷം ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
also read:പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് താക്കീതുമായി സ്പീക്കര്‍
Post Your Comments