KeralaLatest NewsNews

പീസ് സ്കൂള്‍ എംഡിയെ കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവ്

കൊച്ചി പീസ് സ്കൂള്‍ എംഡി എം.എം. അക്ബറിനെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മതവിദ്വേഷം വളര്‍ത്തുന്ന സിലിബസ് പഠിപ്പിച്ച കേസിലാണ് ഇയാൾ അറസ്റ്റിലായത്. ഉത്തരവിട്ടത് എറണാകുളം സിജെഎം കോടതിയാണ്. ഐബിയും പൊലീസും അക്ബറിനെ ചോദ്യം ചെയ്തു.

എറണാകുളം സിജെഎം കോടതിയില്‍ കൊച്ചിയിലെത്തിച്ച എം എം അക്ബറിനെ പൊലീസും ഐബിയും ചോദ്യം ചെയ്ത ശേഷമാണ് ഹാജരാക്കിയത്. ദേശീയവിരുദ്ധ സംഘടനകളുമായി അക്ബറിന് ബന്ധമുണ്ടോയെന്ന് പരിശോധിക്കണമെന്നും അതിനാല്‍ കൂടുതല്‍ ചോദ്യം ചെയ്യലിനായി ഏഴ് ദിവസം കസ്റ്റഡിയില്‍ വേണമെന്നും പൊലീസ് ആവശ്യപ്പെട്ടു.

read also: പീസ് സ്കൂള്‍ ഡയറിയില്‍ നിന്ന് ദേശീയഗാനം കീറിക്കളഞ്ഞതായി രക്ഷിതാക്കളുടെ ആരോപണം

മാത്രമല്ല 18 സ്കൂളുകള്‍ പീസ് ഫൗണ്ടേഷന് കീഴില്‍ ഉളളതിനാല്‍ ഇവയുടെ ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കേണ്ടതുണ്ട്. അതിനാല്‍ വിപുലമായ അന്വേഷണം വേണമെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം അക്ബറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഖുറാന്‍ അനുശാസിക്കുന്ന രീതിയിലുളള വിദ്യാഭ്യാസമാണ് തങ്ങള്‍ നല്‍കിയിരുന്നതെന്ന് വ്യക്തമാക്കി. മതസ്പര്‍ദ്ധ വളര്‍ത്തുന്ന ഒന്നും പഠിപ്പിച്ചിട്ടില്ലെന്നും കോടതിയെ അറിയിച്ചു.

തുടര്‍ന്ന് കൂടുതല്‍ ചോദ്യം ചെയ്യലിന് അക്ബറിനെ അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു നല്‍കുകയായിരുന്നു. കൊച്ചി പീസ് സ്കൂളില്‍ 2016 ഒക്ടോബറിലാണ് മതസ്പര്‍ദ്ധ വളര്‍ത്തുന്ന പുസ്തകങ്ങള്‍ പഠിപ്പിച്ചിരുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് സ്കൂള്‍ പൂട്ടാന്‍ വിദ്യാഭ്യാസ വകുപ്പിന്റെയും ജില്ലാ കളക്ടറുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.

ഇതിന് പിന്നാലെ എംഡി അക്ബര്‍ രാജ്യം വിടുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് ഹൈദരാബാദ് വെച്ച്‌ ഇയാളെ എമിഗ്രേഷന്‍ വിഭാഗം തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button