![manohar pareekar hospital](/wp-content/uploads/2018/02/manohar-pareekar.png)
ന്യൂഡല്‍ഹി: മുഖ്യമന്ത്രി വീണ്ടും ആശുപത്രിയില്‍. ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെയാണ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ഞായറാഴ്ച വൈകിട്ടാണ് അദ്ദേഹത്തെ ഗോവ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.
Also Read : മുഖ്യമന്ത്രി വീണ്ടും ആശുപത്രിയില്‍; പ്രവേശിപ്പിച്ചത് മെഡിക്കല്‍ കോളജില്‍
വീല്‍ചെയറിലാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചതെന്ന് ആശുപത്രി വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ രക്തസമ്മര്‍ദത്തില്‍ കാര്യമായ വ്യതിയാനമുണ്ടെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. പാന്‍ക്രിയാസിനെ ബാധിച്ച രോഗത്തെ തുടര്‍ന്ന് അടുത്തിടെ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്ന പരീക്കര്‍, കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍നിന്നു വിടുതല്‍ നേടിയത്.
Post Your Comments