KeralaLatest NewsNews

സുധാകരനും ചെന്നിത്തലയ്ക്കും കിര്‍മാണി മനോജിന്റെ വക്കീല്‍ നോട്ടീസ്

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് കെ സുധാകരനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കും ടിപി ചന്ദ്രശേഖരന്‍ കേസിലെ പ്രതി മനോജിന്റെ (കിര്‍മാണി മനോജ്) വക്കീല്‍ നോട്ടീസ്. മട്ടന്നൂരിലെ ശുഹൈബ് വധത്തില്‍ തനിക്ക് പങ്കുണ്ടെന്ന് ആരോപണമുന്നയിച്ചതിന്റെ പേരിലാണ് കിര്‍മാണി മനോജ് ഇരുവർക്കുമെതിരെ വക്കീൽ നോട്ടീസ് അയച്ചത്.

ശുഹൈബ് കൊല്ലപ്പെട്ട രീതിയും അദ്ദേഹത്തിനേറ്റ വെട്ടുകളുടെ സ്വഭാവവും വച്ച്‌ ആക്രമണം നടത്തിയത് മനോജ് ആണെന്ന് ബലമായി സംശയിക്കുന്നുവെന്നു സുധാകരൻ ആരോപിച്ചിരുന്നു. കൊലപാതകം നടക്കുമ്പോൾ ടി പി കേസ് പ്രതികൾ പുറത്തുണ്ടായിരുന്നെന്നും ഇവർക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്നു രമേശ് ചെന്നിത്തലയും പത്ര സമ്മേളനത്തിൽ ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് കിര്‍മാണി മനോജ് ഇരുവര്‍ക്കും വക്കീല്‍ നോട്ടീസ് അയച്ചത്.

പ്രതികള്‍ പിടിലായതിന് പിന്നാലെയാണ് കിര്‍മാണി മനോജ്, ചെന്നിത്തലയ്ക്കും സുധാകരനുമെതിരേ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ഇരുവരും നടത്തിയ ആരോപണം തനിക്ക് മാനഹാനിയുണ്ടാക്കിയെന്നാണ് നോട്ടീസില്‍ കിര്‍മാണി മനോജിന്റെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button