Latest NewsNewsIndia

മൂന്ന് കോടിയിലേറെ വ്യാജ റേഷൻ കാർഡുകൾ റദ്ദാക്കി

കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ മൂന്ന് കോടിയിലേറെ വ്യാജ റേഷൻ കാർഡുകൾ റദ്ദാക്കിയതായി കേന്ദ്രമന്ത്രി സി ആര്‍ ചൗധരി അറിയിച്ചു. ആധാർ കാർഡ് റേഷൻ കാർഡുമായി ലിങ്ക് ചെയ്‌തതിനാലാണ് ഇത് സാധ്യമായതെന്നും അദ്ദേഹം വ്യക്തമാക്കി. 23 കോടി റേഷൻ കാർഡുകളിൽ 82 ശതമാനത്തിലേറെ ആധാറുമായി ലിങ്ക് ചെയ്‌തിട്ടുണ്ട്‌. വ്യാജറേഷൻ കാർഡ് റദ്ദാക്കിയതിലൂടെ രാജ്യത്തിന് 17000 കോടി രൂപയോളം ലാഭമുണ്ടായതായും ചൗധരി വ്യക്തമാക്കി.

Read Also: ഓഖി ദുരന്തം :കേരളത്തിന് കേന്ദ്രം 169 കോടി അനുവദിച്ചു

സംസ്ഥാനത്തെ 4,500 “മീ-സേവ” കേന്ദ്രങ്ങൾ വഴി പ്രതിദിനം 1.5 ലക്ഷം ഇടപാടുകൾ നടക്കുന്നതായി തെലങ്കാനയുടെ ഐടി, ഇൻഡസ്ട്രിയൽ മന്ത്രി കെ.ടി. രാമറാവു പറയുകയുണ്ടായി. 180 ലേറെ സേവനങ്ങൾ ഉൾപ്പെടുത്തി ഇതിന്റെ നവീകരിച്ച പദ്ധതി ഉടനെ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button