ദുബായ്•ദുബായില്‍ ഹോട്ടല്‍ കുളി മരിച്ച നിലയില്‍ കണ്ടെത്തിയ പ്രശസ്ത നടി ശ്രീദേവിയുടെ മരണത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് ദുബായ് പോലീസ്. ശ്രീദേവിയുടേത് മുങ്ങിമരണമാണെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ദുബായ് പോലീസ് നിലപാട് വ്യക്തമാക്കിയത്.
നടി ഹോട്ടല്‍ മുറിയിലെ കുളിമുറിയിലെ ബാത്ത്ടബില്‍ അബോധാവസ്ഥയില്‍ വീണു മുങ്ങി മരിക്കുകയായിരുന്നുവെന്ന് പോസ്റ്റ് റിപ്പോര്‍ട്ട് വിശകലനം ചെയ്തുകൊണ്ട് ദുബായ് പോലീസ് വ്യക്തമാക്കി. ഇത്തരത്തിലുള്ള കേസുകളിലെ നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി കേസ് ദുബായ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.
ദുബായ് പബ്ലിക് പ്രോസിക്യൂഷന്റെ അനുമതിയോട് കൂടി മാത്രമേ ഇനി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ കഴിയൂ. അതിനാല്‍ ഇന്ന് ശ്രീദേവിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായി.
അതേസമയം, ശ്രീദേവിയുടെ രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയതായി ഫോറന്‍സിക് റിപ്പോര്‍ട്ട് പറയുന്നു. നടിയുടേത് അപകടമരണമാണെന്നാണ് കണ്ടെത്തല്‍. നടിയുടെ മരണസര്‍ട്ടിഫിക്കറ്റിലും മരണകാരണം അപകടമരണം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഹൃദയസ്തംഭനം മൂലമാണ് മരണമെന്ന് റിപ്പോര്‍ട്ടില്‍ എവിടെയും പരാമര്‍ശമില്ല.
ദുബായ് പോലീസ് ഫോറന്‍സിക് വിഭാഗം ബന്ധുക്കള്‍ക്കും ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ക്കും ഫോറന്‍സിക് റിപ്പോര്‍ട്ട് കൈമാറി. ദുബായ് ഇതോടെ ശ്രീദേവിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിയമതടസം നീങ്ങി.
ശനിയാഴ്ച എമിറേറ്റ്സ് ടവര്‍ ഹോട്ടല്‍ മുറിയിലെ കുളിമുറിയിലാണ് ശ്രീദേവിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ബോണി കപൂറിനൊപ്പം സര്‍പ്രൈസ് ഡിന്നറിന് തയ്യാറെടുക്കുന്നതിന് മുന്‍പായിരുന്നു സംഭവം.
ബന്ധുവായ മോഹിത് മര്‍വയുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് ശ്രീദേവിയും കുടുംബവും ദുബായില്‍ എത്തിയത്. വിവാഹത്തിന് ശേഷം ബുധനാഴ്ച നാട്ടിലേക്ക് മടങ്ങിയ ബോണി ഭാര്യക്ക് സര്‍പ്രൈസ് ഡിന്നര്‍ ഒരുക്കാന്‍ ശനിയാഴ്ച വീണ്ടും എമിറേറ്റ്സ് ടവര്‍ ഹോട്ടലില്‍ എത്തുകയായിരുന്നു. കുളിമുറിയിലേക്ക് പോകും മുന്‍പ് ഇരുവരും 15 മിനിറ്റോളം സംസാരിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
മൃതദേഹം നാട്ടിലെത്തിക്കാന്‍ വ്യവസായി അനില്‍ അംബാനിയുടെ സ്വകാര്യ ജെറ്റ് വിമാനം ദുബായില്‍ സജ്ജാമാക്കി നിര്‍ത്തിയിട്ടുണ്ട്.
Post Your Comments