Life StyleHealth & FitnessSpirituality

രാവിലെ എഴുന്നേറ്റയുടന്‍ ഇക്കാര്യം ആദ്യം ചെയ്താല്‍ നിങ്ങളില്‍ സംഭവിക്കുന്നത്…?

രാവിലെ എഴുന്നേറ്റ ശേഷം ആദ്യം എന്താണ് ചെയ്യാറുള്ളത്? ഒരു നല്ല ദിവസം ലഭിക്കുന്നതിനു വേണ്ടി നമ്മള്‍ ചെയ്യേണ്ട പല കാര്യങ്ങളുണ്ട്. ദിവസത്തെ പഴിക്കാതെയും കണികണ്ടവരെ ശപിക്കാതെയും ഒരു ദിവസം മുഴുവനും ആനന്ദപ്രദമാക്കി മാറ്റാന്‍ സഹായിക്കുന്ന ആത്മീയവും ശാസ്ത്രീയവുമായ ചില കാര്യങ്ങളുണ്ട്. എന്തെല്ലാമാണ് അവയെന്ന് നോക്കാം.

Also Read : രാവിലെ കിടക്കയില്‍ ഇടത് വശം ചേര്‍ന്ന്‍ എഴുന്നേറ്റാൽ കുഴപ്പമാണെന്ന് പറയുന്നത് എന്തുകൊണ്ട് ?

പുഞ്ചിരിക്കുക:

പാതി മയക്കത്തില്‍ കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കുന്നത്. ഉണര്‍വോടു കൂടി കൈകള്‍ നിവര്‍ത്തിയശേഷം, പുഞ്ചിരിയോടു കൂടിയായിരിക്കണം എഴുന്നേല്‍ക്കേണ്ടത്.

കരങ്ങളിലേക്ക് നോക്കുക:

ഇരു കരങ്ങളും പരസ്പരം ചേര്‍ത്തുവെച്ച് നന്നായി ഉരസിയ ശേഷം കണ്ണുകള്‍ പതുക്കെ തുറന്ന് ഉള്ളം കൈകളിലേക്ക് നോക്കുക. വിരലിന്റെ അഗ്ര ഭാഗത്ത് ലക്ഷ്മിയും ഉള്ളം കൈയ്യില്‍ സരസ്വതിയും കൈപ്പതിയുടെ ഭാഗത്ത് ബ്രഹ്മാവുമാണ് സ്ഥിതി ചെയ്യുന്നതെന്നാണ് ശസ്ത്രം. അതുകൊണ്ട് രാവിലെ ഇവരെയാണ് കണികാണേണ്ടതെന്നും പൂര്‍വികര്‍ പറയുന്നു

ഇരു പാദങ്ങളും പതിയെ ചലിപ്പിക്കുക:

ഭൂമിയെ തൊടുന്ന പാദങ്ങളെ പതുക്കെ ചലിപ്പിക്കുക. മാത്രമല്ല, അവയെ ഇരുവശങ്ങളിലേക്കും മടക്കുകയും നിവര്‍ത്തുകയും ചെയ്യേണ്ടതും അത്യാവശ്യമാണ്.

മെഡിറ്റേഷന്‍:

ദിവസത്തില്‍ അഞ്ച് നിമിഷമെങ്കിലും മെഡിറ്റേഷന്‍ ചെയ്യാന്‍ ശ്രദ്ധിക്കുക. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ മനസ്സിനെ നിയന്ത്രണത്തില്‍ കൊണ്ടു വരാന്‍ സാധിക്കുമെന്നു മാത്രമല്ല ശാരീരികമായും ഇത് ഗുണം ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button