Life Style

രാവിലെ കിടക്കയില്‍ ഇടത് വശം ചേര്‍ന്ന്‍ എഴുന്നേറ്റാൽ കുഴപ്പമാണെന്ന് പറയുന്നത് എന്തുകൊണ്ട് ?

പലപ്പോഴും നമ്മള്‍ എഴുന്നേല്‍ക്കുന്നതിനനുസരിച്ചായിരിക്കും നമ്മുടെ അന്നത്തെ ദിവസം തീരുമാനിയ്ക്കപ്പെടുന്നത്. കുസൃതി കൂടുന്ന കുട്ടികളെപ്പറ്റി അച്ഛനമ്മമാര്‍ പറയുന്നത് കേട്ടിട്ടില്ലേ, ഇന്ന് ഇടതുവാക്കിനാ എണീറ്റതെന്നു തോന്നുന്നെന്ന്.

അതുപോലെ നിരവധി കാര്യങ്ങള്‍ ഇടതുവശം ചേര്‍ന്നെണീക്കുന്നത് കൊണ്ട് ഉണ്ടാകുന്നുണ്ട്. ഇടതു വശം ചേര്‍ന്നെണീയ്ക്കുന്നത് എന്തൊ കുഴപ്പമാണെന്ന് പലര്‍ക്കും അറിയാം. എന്നാല്‍ എന്താണ് ഇതിനു പിന്നിലെ കുഴപ്പം എന്ന് മാത്രം പലര്‍ക്കും അറിയില്ല.

ഇതില്‍ പലതും ശാസ്ത്രീയമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. രാത്രി ഉറങ്ങുമ്പോള്‍ മറ്റ് ശരീരഭാഗങ്ങളെപോലെ ഹൃദയത്തിനും വിശ്രമം ആവശ്യമാണ്. എന്നാല്‍ രാവിലെ നമ്മള്‍ എഴുന്നേല്‍ക്കുമ്പോള്‍ ഇടതുവശം തിരിഞ്ഞാണ് എഴുന്നേല്‍ക്കുന്നതെങ്കില്‍ ഇത് ഹൃദയത്തിന് ആയാസം വര്‍ദ്ധിപ്പിക്കും. അതുകൊണ്ട് തന്നെ വലതുവശം ചേര്‍ന്നെണീയ്ക്കുന്നത് ആരോഗ്യത്തിനും നല്ലതാണ്. ശരീരത്തിലെ കാന്തികവലയവും പ്രശ്‌നം. നമ്മുടെ ശരീരത്തിനു ചുറ്റും രണ്ട് കാന്തിക വലയങ്ങളാണ് ഉള്ളത്. ഇതില്‍ ആദ്യത്തേത് കാലില്‍ നിന്ന് തലയിലേക്കും തിരിച്ചും പ്രദക്ഷിണം ചെയ്യുന്നതാണ്. രണ്ടാമത്തേത് ഇടുവശത്ത് നിന്ന് വലതുവശത്തേക്കും ചംക്രമണം ചെയ്യുന്നു. ഇതനുസരിച്ച് ശാരീരിക ചലനങ്ങളും വ്യത്യാസപ്പെടുന്നു

എന്നാല്‍ നമ്മള്‍ ഉറങ്ങുന്ന സമയത്ത് ഇത് അയയുകയും ശരീരത്തിന്റെ പ്രവര്‍ത്തനശേഷി കുറയുകയും ചെയ്യുന്നു. ഇടതുവശം ചേര്‍ന്നെണീയ്ക്കുമ്പോള്‍ ഇതിലൂടെ ശരീരത്തിന് പ്രവര്‍ത്തനശേഷി കുറയുകയും ബലക്ഷയം സംഭവിയ്ക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെയാണ് വലതു വശം ചേര്‍ന്നെണീയ്ക്കണം എന്ന് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button