Life Style

ശരീരത്തിന് ഗുണം ചെയ്യുന്നത് അതിരാവിലെയുള്ള സെക്‌സ്: ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കാം

സെക്സിനു ഏറ്റവും അനുയോജ്യമായ സമയം ഏതാണെന്ന് പൊതുവെ എല്ലാവര്‍ക്കും സംശയമുണ്ട്. പങ്കാളികളില്‍ ഇരുവര്‍ക്കും താല്‍പര്യം തോന്നുന്ന സമയം ലൈംഗിക ബന്ധത്തിനു തിരഞ്ഞെടുക്കുന്നത് തന്നെയാണ് എപ്പോഴും നല്ലത്. എന്നാല്‍, അതിരാവിലെയുള്ള സെക്സ് കൂടുതല്‍ ഗുണകരമാണെന്ന് സെക്സോളജിസ്റ്റുകള്‍ പറയുന്നു. അതിരാവിലെയുള്ള സമയം ലൈംഗിക ബന്ധത്തിനു കൂടുതല്‍ ഉണര്‍വേകുന്നതാണ്. ശരീരത്തിലെ ഹോര്‍മോണ്‍ ഉത്പ്പാദനം ഏറ്റവും ഭംഗിയായി നടക്കുന്ന സമയമാണിത്. പുരുഷന്‍മാരില്‍ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കൂടുതല്‍ കാണപ്പെടുന്നത് അതിരാവിലെയാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

Read Also: ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കി വയര്‍ കുറയ്ക്കാന്‍ ഇഞ്ചി-മഞ്ഞള്‍ പാനീയം

അതിരാവിലെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് വ്യായാമത്തിനു തുല്യമാണ്. ശരീരത്തില്‍ രക്തയോട്ടം കൃത്യമാക്കുകയും മനസിന് കൂടുതല്‍ സന്തോഷം പകരുകയും ചെയ്യുന്നു. അതിരാവിലെയുള്ള സമയം പൊതുവെ ടെന്‍ഷന്‍ ഫ്രീ ആയിരിക്കും. അതുകൊണ്ട് തന്നെ നല്ല രീതിയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കും.

അതിരാവിലെയുള്ള സെക്സ് ആ ദിവസത്തിലുടനീളം ഉന്മേഷവും ആരോഗ്യവും പ്രദാനം ചെയ്യുമെന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

അതിരാവിലെയുള്ള ലൈംഗിക ബന്ധം മനുഷ്യന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു. ഓര്‍മശക്തി കൂടാന്‍ സഹായിക്കുന്നു. രാവിലെ പതിവായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരില്‍ ലൈംഗിക ഉത്തേജനം കൂടുന്നതായും പഠനങ്ങള്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button