Latest NewsNewsIndia

ജയലളിതയുടെ പ്രതിമയെ ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ കലാപം

ജയലളിതയുടെ പ്രതിമയെ ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ കലാപം. എ.ഐ.എ.ഡി.എം.കെ.യുടെ ആസ്ഥാനത്തിനു മുന്നില്‍ സ്ഥാപിച്ച പ്രതിമയെ ചൊല്ലിയാണ് തർക്കം. പാര്‍ട്ടിയിലെ ഒരു വിഭാഗം പറയുന്നത് കൈ ഉയര്‍ത്തി വിജയചിഹ്നം കാട്ടി നില്‍ക്കുന്ന പ്രതിമയക്ക് ജയലളിതയുടെ ഛായയില്ലെന്നാണ്. പ്രതിമ പാര്‍ട്ടി ആസ്ഥാനത്ത് സ്ഥാപിച്ചത് ജയലളിതയുടെ 70 പിറന്നാളിനോട് അനുബന്ധിച്ചാണ്.

പ്രതിമയെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയിലൂടെ നിരവധി പ്രവര്‍ത്തകരാണ് രംഗത്ത് വന്നിരിക്കുന്നത്. പ്രതിമ നിര്‍മ്മാണത്തില്‍ ഗൂഡാലോചനയുണ്ടെന്നും അമ്മയുടെ (ജയലളിത) പ്രതിമയക്ക് പകരം ചിന്നമ്മയുടെ (ശശികല) പ്രതിമയാണ് സ്ഥാപിച്ചതെന്ന് പ്രവര്‍ത്തകര്‍ പരിഹസിക്കുന്നു.

read also: ജയലളിതയുടെ സ്വപ്ന പദ്ധതികളിലൊന്ന് നടപ്പിലാക്കി മോദി

എന്നാൽ ജയലളിതയുടെ പ്രതിമ നിര്‍മിച്ച ശില്‍പ്പിയെ തമിഴ്നാട് മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുമായ പളിനിസ്വാമി പുകഴ്ത്തിയിരുന്നു. പ്രതിമ അനാച്ഛേദം ചെയ്തത് എ.ഐ.എ.ഡി.എം.കെ നേതാക്കളായ പളിനിസ്വാമിയും പനീര്‍ശെല്‍വും ചേര്‍ന്നാണ്.

shortlink

Post Your Comments


Back to top button