കുമ്പള• ആരിക്കാടി കുന്നില്‍ ബി.ജെ.പി-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ശനിയാഴ്ച രാത്രിയുണ്ടായ സംഭവത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ബി.ജെ.പി. പ്രവര്‍ത്തകരായ ചേതന്‍ (22), സുനില്‍ കുമാര്‍ (20), പ്രദീപ് (23), മോഹന്‍ (21) , ഡി.വൈ.എഫ്.ഐ. ആരിക്കാടി കുന്നില്‍ യൂണിറ്റ് പ്രസിഡണ്ട് സമര് (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ബി ജെ പി പ്രവര്‍ത്തകരെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലും സമറിനെ കുമ്പള സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കുമ്പള നടക്കുന്ന ബി.എം.എസ്. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ആരിക്കാടി കുന്നിലിലെ റോഡരികില്‍ കെട്ടിയിരുന്ന കൊടി തോരണങ്ങള്‍ നശിപ്പിക്കപ്പെട്ടിരുന്നു.ഇതില്‍ പ്രതിഷേധിച്ച് ആരിക്കാടി കുന്നില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. പ്രകടനത്തിനിടെ ഡി.വൈ.എഫ്.ഐ ഓഫീസിലേക്ക് കല്ലേറും നടന്നിരുന്നു. ഇതെച്ചൊല്ലിയുള്ള പ്രശ്നങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
Post Your Comments