ബാഗ്ദാദ്: അടുത്തിടെയാണ് ഇറാഖിൽ മണൽപുഴ ഒഴുകുന്നു എന്ന രീതിയിൽ വാർത്തകളും വിഡിയോയും പ്രചരിച്ചത്. എന്താണ് ഈ അത്ഭുത പ്രതിഭാസത്തിന് പിന്നിലെന്നാണ് എല്ലാവരും ചിന്തിച്ചത്. വെള്ളമൊഴുകുന്ന പോലെ മണല്‍ ഒഴുകുന്നതായാണ് വീഡിയോയിലുള്ളത്. അതേസമയം വീഡിയോയുടെ സത്യാവസ്ഥ എന്താണെന്ന കാര്യത്തില്‍ പലരും സംശയം പ്രകടിപ്പിച്ചിരുന്നു.
ഒഴുകുന്നത് മണലല്ല പകരം ഐസ് കട്ടകളാണ് എന്നാണ് വിവരം. ഇറാഖില്‍ 2015ല്‍ ശക്തമായ കനത്ത മഴയും, മഞ്ഞ് വീഴ്ചയും മൂലം ഉറഞ്ഞു പോയതാണ് ഐസ്ക്കട്ടകള്‍. എന്നാല്‍ ഉറഞ്ഞു പോയ ഐസ് കട്ട മരുഭൂമിയിലൂടെ ഉരുകി ഒലിച്ചതാണ് മണലൊഴുകുന്നതായി വീഡിയോയിലൂടെ തെറ്റിദ്ധരിച്ചിരിക്കുന്നത്.
also read:സചിനൊപ്പം ഐഎസ്എൽ മത്സരം കണ്ട് പ്രിയ വാര്യറും റോഷനും
Post Your Comments