Latest NewsKeralaNews

ബൈക്കപകടത്തിൽ കൊല്ലപ്പെട്ട ഡിവൈ‌എഫ്‌ഐ നേതാവിന്റെ മരണത്തിൽ ദുരൂഹത: പരാതിയുമായി ഭാര്യ

തിരുവനന്തപുരം : കാട്ടാക്കട ഡിവൈ‌എഫ്‌ഐ നേതാവിന്റെ അപകട മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് ഭാര്യ രംഗത്ത്. കാട്ടാക്കടയിൽ എസ്‌ഡി‌പി‌ഐ-സിപിഎം സംഘർഷവുമായി ബന്ധപ്പെട്ട് റിമാൻഡിലായിരുന്ന ഡി‌വൈ‌എഫ്‌ഐ നേതാവ് ചന്ദ്രമോഹനാണ് ‌ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഉടനെ ബൈക്കപകടത്തിൽ കൊല്ലപ്പെട്ടത്.

ചന്ദ്രമോഹന്റെ ബൈക്കപകടത്തെക്കുറിച്ച് പരാതി ഉന്നയിച്ചെങ്കിലും പാർട്ടി അലംഭാവം കാണിച്ചതായാണ് ഭാര്യയുടെ പരാതി . ദുരൂഹത ആരോപിച്ച് മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. ഡിസംബർ ഒന്നിനായിരുന്നു ചന്ദ്രമോഹൻ റിമാൻഡ് കഴിഞ്ഞ് പുറത്തിറങ്ങിയത്. രണ്ടു ദിവസത്തിനു ശേഷം കാട്ടാക്കടയിൽ നിന്ന് ബൈക്കിൽ വീട്ടിലേക്ക് വരുന്നതിനിടെ ഇരിഞ്ചൽ സി‌എസ്‌ഐ പള്ളിക്ക് സമീപമാണ് അപകടം നടന്നത്.

ചന്ദ്രമോഹന്റെ ബൈക്കിൽ അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു. എന്നാൽ പോലീസ് അന്വേഷണത്തിൽ ഇടിച്ച വാഹനത്തെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button