കൊച്ചി: വ്യാജയാത്രാ രേഖകള്‍ ചമച്ച് വിമാനത്താവളത്തിലൂടെ മലയാളി യുവതികളടക്കമുളളവരെ പെണ്‍വാണിഭത്തിനായി വിദേശത്തേക്ക് കടത്തിയ കേസിൽ വിധി പ്രഖ്യാപിച്ചു. ആദ്യ മൂന്ന് പ്രതികള്‍ക്കും ഏഴാം പ്രതിക്കും 10 വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. 16 പേര്‍ പ്രതികളായ കേസില്‍ ആറ് പേരെ കോടതി വെറുതെ വിട്ടു.
Read Also: അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകത്തില്‍ വേറിട്ട പ്രതിഷേധവുമായി കുമ്മനം
മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത 5 കേസുകളില്‍ ആദ്യ കേസിലാണ് ഇപ്പോള്‍ വിധിയുണ്ടായിരിക്കുന്നത്. മസ്‌ക്കറ്റ്, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലേക്കാണ് യുവതികളെ കടത്തിയിരുന്നത്. മികച്ച ജോലിയും വേതനവും വാഗ്ദാനം ചെയ്ത് യുവതികളെ വിദേശത്ത് എത്തിച്ച ശേഷം ഭീഷണിപ്പെടുത്തി പെണ്‍വാണിഭ കേന്ദ്രത്തിലെത്തിക്കുകയായിരുന്നു പ്രതികൾ ചെയ്‌തിരുന്നത്.
Post Your Comments