
തിരുവനന്തപുരം : അട്ടപ്പാടിയില്‍ ആദിവാസി യുവാവ് ക്രൂരമായ മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. കൊലപാതകത്തില്‍ വേറിട്ട പ്രതിഷേധമാണ് കുമ്മനം നടത്തിയത്. തന്റെ ഇരു കൈകളും കെട്ടിയിട്ട ചിത്രങ്ങളാണ് കുമ്മനം ട്വീറ്റ് ചെയ്തിരിക്കുന്നത്. തുണികൊണ്ട് കൈകള്‍ ബന്ധിപ്പിച്ച മൂന്ന് ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
ഇന്ന് ബിജെപി വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു. ആദിവാസി സമൂഹം അനുഭവിക്കുന്ന ദുരിതത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. ഭക്ഷണവും താമസവും പോലുമില്ലാതെ വലയുന്ന ഈ സഹോദരങ്ങളോടുള്ള ക്രൂരതയ്ക്ക് മുന്നില്‍ കേരള സര്‍ക്കാര്‍ നിശബ്ദത പാലിക്കുന്നത് ഖേദകരമാണെന്ന് കുമ്മനം പറഞ്ഞു. അട്ടപ്പാടിയിലെ ആദിവാസി സമൂഹം പട്ടിണി മൂലം കഷ്ടപെടുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് രോഷം പ്രകടിപ്പിക്കുകയുണ്ടായി.
അതിന്റെ പേരില്‍ അദ്ദേത്തെ കോണ്‍ഗ്രസ്-സിപിഎം നേതാക്കള്‍ രൂക്ഷമായി വിമര്‍ശിച്ചു. അന്ന് പ്രധാനമന്ത്രി പറഞ്ഞതെല്ലാം ശരിയാണെന്ന് ഇപ്പോള്‍ വ്യക്തമായി. കുമ്മനം കൂട്ടിച്ചേർത്തു. കെപി ശശികല ടീച്ചർ, കുമ്മനം തുടങ്ങിയവർ അട്ടപ്പാടി സന്ദർശിച്ചു. അതേസമയം ആദിവാസി യുവാവ് മധുവിനെ മര്‍ദിച്ചു കൊന്ന സംഭവത്തില്‍ 11 പേര്‍ അറസ്റ്റിലായി. അറസ്റ്റ് എട്ട് പേര്‍ക്കതിരെ കൊലക്കുറ്റത്തിനു കേസെടുത്തു.
കൊലപാതകം, കാട്ടില്‍ അതിക്രമിച്ച് കയറി എന്നീ വകുപ്പുകളിലാണ് എട്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. മധുവിന്റെ മരണ കാരണം ആന്തിരകരക്തസാവ്രമാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്. അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദനമേറ്റാണ് മധു കൊലപ്പെട്ടത്. നേരെത്ത സംഭവത്തില്‍ മധുവിനെ മര്‍ദിച്ചവര്‍ക്കതിരെ നേരെത്ത വധശ്രമത്തിനാണ് കേസെടുത്തിരുന്നത്
Post Your Comments