Latest NewsKeralaIndia

മധുവിന്റെ കൊലപാതകം ; രൂക്ഷ പ്രതികരണവുമായി വിരേന്ദ്രര്‍ സേവാഗ്

മുംബൈ ; പാലക്കാട് അഗളിയിൽ ആൾക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ് ആദിവാസി യുവാവ് മധു കൊല്ലപെട്ട സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരേന്ദ്രര്‍ സേവാഗ്. “ഒരു കിലോ അരി കട്ടതിന് ഉബൈദ്, ഹുസൈന്‍, അബ്ദുല്‍ കരീം എന്നിവരുടെ സംഘം പാവം ആദിവാസി യുവാവിനെ തല്ലിക്കൊന്ന സംഭവം പരിഷ്കൃതമെന്ന് നമ്മള്‍ വിളിക്കുന്ന സമൂഹത്തിന് അപമാനമാണ്. ഇത്തരം കാര്യങ്ങള്‍ മാറില്ലെന്നത് തന്നെ ലജ്ജിപ്പിക്കുന്നെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. എന്നാൽ സേവാഗിന്റെ ട്വീറ്റിനെതിരെ സമിശ്ര പ്രതികരണമാണ് ഉണ്ടായത്. 14,000ത്തോളം പേര്‍ ലൈക്ക് ചെയ്ത ട്വീറ്റിനെ 6200ഓളം പേരാണ് റീട്വീറ്റ് ചെയ്തത്. തികച്ചും ദൗര്‍ഭാഗ്യകരമായ ഒരു സംഭവത്തില്‍ വര്‍ഗീയ നിറം കൊടുത്ത് സമൂഹത്തില്‍ കുഴപ്പങ്ങളുണ്ടാക്കാനാണ് താരം ശ്രമിക്കുന്നതെന്ന് ചിലര്‍ പ്രതികരിച്ചപ്പോൾ ഇക്കാര്യത്തില്‍ മതം കൊണ്ടുവന്ന് കാര്യങ്ങള്‍ വഷളാക്കരുതെന്നും മധുവിനെ കൊന്ന യഥാര്‍ത്ഥ പ്രതികളെ പിടികൂടണമെന്നും ചിലര്‍ പ്രതികരിച്ചു.

ALSO READ ;കഴിഞ്ഞ 10 വര്‍ഷങ്ങള്‍ കൊണ്ട് ആദിവാസി ക്ഷേമത്തിന് വേണ്ടി സര്‍ക്കാര്‍ അനുവദിച്ച 20,000 കോടി കട്ടുമുടിച്ചത് എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ;ആദിവാസികളെ മനുഷ്യരായി ജീവിക്കാന്‍ അനുവദിക്കാതെ അവരെ പട്ടിണിയ്ക്കിട്ട് മോഷ്ടാക്കളാക്കി തല്ലിക്കൊല്ലുന്നവരെ ഇനിയും വെറുതെ വിട്ടുകൂടാ

shortlink

Related Articles

Post Your Comments

Related Articles


Back to top button