വാഷിംഗ്ടണ്‍ : വൈറ്റ്ഹൗസിന് മുമ്പിൽ വാഹനാപകടം.35കാരിയായ യുവതി ഓടിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.കാർ സുരക്ഷാ ഗേറ്റിലേക്ക് ഇടിച്ച് കയറുകയായിരുന്നു.കാറിന്‍റെ മുന്‍വശം ഭാഗിഗമായി തകര്‍ന്നു.
Read also:ബ്രാന്‍ഡ് അംബാസഡര്‍ പദവിയില്‍നിന്ന് പ്രിയങ്ക ചോപ്ര പിന്മാറി
യുവതിയ്ക്ക് മാനസികപ്രശ്നങ്ങള്‍ ഉള്ളതാണെന്നും ഇവരെ ഇതിന് മുന്‍പും വൈറ്റ്ഹൗസിന് മുന്നില്‍ നിന്ന് പിടികൂടിയിട്ടുണ്ടെന്നും സുരക്ഷാ ജീവനക്കാര്‍ അറിയിച്ചു. സംഭവത്തേത്തുടര്‍ന്ന് വൈറ്റ്ഹൗസിന്‍റെ മുഴുവന്‍ ഗേറ്റുകളും അടച്ചു. അപകട സമയത്ത് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടണ്‍ബുള്ളുമായി വൈറ്റ്ഹൗസിനുള്ളില്‍ ചര്‍ച്ച നടത്തുന്നുണ്ടായിരുന്നുവെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Post Your Comments