ന്യൂഡല്‍ഹി: പിഎൻബി തട്ടിപ്പ് നടത്തിയ ആഭരണവ്യവസായി നീരവ് മോദിയുടെ കമ്പനി ബ്രാന്‍ഡ് അംബാസഡര്‍ പദവിയില്‍നിന്ന് ബോളിവുഡ് നടിയും മോഡലുമായ പ്രിയങ്ക ചോപ്ര പിന്മാറി.നീരവിന്റെ കമ്പനിയുടെ പരസ്യത്തില്‍ അഭിനയിച്ചതിന്റെ പ്രതിഫലം പ്രിയങ്കയ്ക്കു നല്കുന്നതില് കമ്പനി വീഴ്ച വരുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കരാറില്‍നിന്നു പിന്മാറുന്നതായി അറിയിച്ചത്.
Read also:മുന്‍പൊരിക്കലും പരിചിതമല്ലാത്ത ആശങ്കകള്‍ അക്കമിട്ട് പരാമര്‍ശിച്ച് സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ട്
2017 ജനുവരിയിലാണ് പ്രിയങ്ക നീരവ് മോദിയുടെ ഉടമസ്ഥതയിലുള്ള ആഡംബര ജ്വല്ലറിയുടെ ബ്രാന്‍ഡ് അംബാസഡറാകുന്നത്. ബാങ്ക് തട്ടിപ്പില്‍ ഉള്‍പ്പെട്ട് മോദി വിദേശത്തേക്കു കടന്നതോടെ പരസ്യകരാര്‍ റദ്ദാക്കുന്നത് സംബന്ധിച്ച് പ്രിയങ്ക നിയമവിദഗ്ധരുടെ ഉപദേശം തേടിയിരുന്നു.
Post Your Comments