കൊച്ചി•അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില്‍ ഫേസ്ബുക്കില്‍ പ്രതികരണവുമായി രംഗത്തെത്തിയ നടന്‍ മമ്മൂട്ടിയുടെ പരാമര്‍ശത്തിനെതിരെ രശ്മി ആര്‍ നായര്‍.
You may also like: മധുവിന്റെ കൊലപാതകം: പ്രതികരണവുമായെത്തിയ മമ്മൂട്ടിയോട് യുവാവിന്റെ ചോദ്യങ്ങള്‍ വൈറലാകുന്നു
“മധുവിനെ ആദിവാസി എന്നു വിളിക്കരുത്. ഞാന്‍ അവനെ അനുജന്‍ എന്ന് തന്നെ വിളിക്കുന്നു” എന്ന മമ്മൂട്ടിയുടെ പരാമര്‍ശമാണ് രശ്മിയെ ചൊടിപ്പിച്ചത്. പ്രിവിലെജിന്‍റെ മുകളില്‍ കയറിയിരുന്നു വിവരക്കേട് പറയാന്‍ ഇയാള്‍ക്ക് ഒരു മടിയും ഇല്ലേ . മധു വാര്യരോ നായരോ ആണെങ്കില്‍ ആരും തല്ലി കൊല്ലില്ലായിരുന്നു എന്ന് ഈ തമ്പുരാന് ആരെങ്കിലും പറഞ്ഞു കൊടുക്കണം . മധു ആദിവാസിയാണ് അഭിമാനത്തോടെ തന്നെ പറയും മമ്മൂട്ടിയുടെ അനുജന്‍ സ്ഥാനം എന്ന എച്ചില്‍ പ്രിവിലേജ് കിട്ടാന്‍ വേണ്ടി ഉപേക്ഷിക്കെപ്പെടെണ്ട സ്വത്വമല്ല ആദിവാസിയെന്നും രശ്മി ഫേസ്ബുക്കില്‍ കുറിച്ചു.
Post Your Comments