Latest NewsNewsSports

ദക്ഷിണാഫ്രിക്കയുമായുള്ള രണ്ടാം ട്വന്റി20ല്‍ ശ്രദ്ധ പിടിച്ചുപറ്റി മഹേന്ദ്ര സിംഗ് ധോണി

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയുമായുള്ള രണ്ടാം ട്വന്റി20യില്‍ ഇന്ത്യ തോറ്റെങ്കിലും മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ഇന്നിംഗ്‌സാണ് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയത്. തന്റെ രണ്ടാം അര്‍ധ സെഞ്ചുറിയാണ് ധോണി കഴിഞ്ഞ ദിവസം നേടിയത്. 27 പന്തുകളില്‍ നിന്നായിരുന്നു ധോണിയുടെ അര്‍ധശതകം.

ഏറെ നാളുകള്‍ക്ക് ശേഷം സ്വതസിധമായ രീതയില്‍ കളിക്കുന്ന ധോണിയെയാണ് കണ്ടത്. കളി കൈവിട്ടെങ്കിലും ടി20 മത്സരത്തില്‍ ഒരുപിടി നേട്ടങ്ങള്‍ ധോണി സ്വന്തമാക്കി

* ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ വേഗമേറിയ അര്‍ധ സെഞ്ച്വറി എന്ന നേട്ടം ധവാനൊപ്പം പങ്കിട്ടിരിക്കുകയാണ് ധോണി 27 പന്തുകളിലാണ് ഇരുവരുടേയും അര്‍ധശതകം.

* അന്താരാഷ്ട്ര ക്രിക്കറ്റില്‍ ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി20യിലുമായി ധോണി നേടിയ രണ്ടാമത്തെ വേഗമേറിയ അര്‍ധസെഞ്ചുറിയാണിത്.

* അവസാന പത്ത് പന്തുകളില്‍ 41 റണ്‍സ് നേടിയ യുവരാജ് സിങ്ങിന്റെ നേട്ടത്തിന് തൊട്ടു പിന്നിലായി ധോണിയുടെ പ്രകടനവും എത്തി. അവസാന രണ്ട് ഓവറുകളില്‍ ധോണി അടിച്ചുകൂട്ടിയത് 28 റണ്‍സാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button