ശ്രീനഗര്‍: നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന് ആക്രമണങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുകയാണ് ഇന്ത്യന്‍ സൈന്യം. ജമ്മുകശ്മീര്‍ നിയന്ത്രണരേഖയിലുള്ള പാക്കിസ്ഥാന് സൈനിക പോസ്റ്റ് ഇന്ത്യ തകര്‍ത്തു. പൂഞ്ചിലെ മെന്ദാര് സെക്ടറില്‍ നിരന്തരം അക്രമണം നടത്തിയിരുന്ന പാക് സൈനിക പോസ്റ്റാണ് ഇന്ത്യ തകര്‍ത്തത്. സംഭവത്തില്‍ ആര്‍ക്കും പരുക്കുള്ളതായി വിവരമില്ല.
നേരത്തെ നടന്ന പാക്ക് വെടിവെയ്പില്‍ ബിഎസ്എഫ് ജവാന് കൊല്ലപ്പെട്ടിരുന്നു. എസ്.കെ മുര്വുവാണ് കൊല്ലപ്പെട്ടത്. കുപ്വാരാ ജില്ലയില്‍ താംഗ്ധര്‍ സെക്ടറില്‍ ചൊവ്വാഴ്ച ഉണ്ടായ സ്നൈപ്പര്‍ വെടിവെയ്പില്‍ ജവാന് പരുക്ക് ഏല്കക്കുകയും അന്നു തനന്നെ അദ്ദേഹത്തെ ബദാമിബാദ് കന്റോണ്‍മെന്റിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച മരിക്കുകയായിരുന്നു.
Post Your Comments