ഒരു ഗ്രാമത്തിലെ ജനങ്ങളെ മുഴുവൻ ഭീതിയിലാഴ്ത്തി കുട്ടികളെ തട്ടികൊണ്ട് പോകൽ വ്യാപകമാകുന്നു. കുട്ടികളെ തട്ടികൊണ്ട് പോകുന്ന സംഘം മാരായമുട്ടം വെള്ളറട പ്രദേശങ്ങളിലാണ് വിലസുന്നത്. പെരുങ്കടവിള എൽ പി സ്കൂളിൽ പോയ നാലാം കുട്ടിയെ ഓട്ടോറിക്ഷയിലെത്തിയ സംഘം ഏതാനും ദിവസങ്ങൾക്ക് മുൻപ് ബലം പ്രയോഗിച്ചു തട്ടികൊണ്ടു പോകാൻ ശ്രമിച്ചിരുന്നു. തുടർന്ന് കുട്ടി അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
read also: ഭിക്ഷാടകര്‍ കുട്ടികളെ തട്ടികൊണ്ട് പോകല്‍; ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി
ഇത്തരത്തിൽ വെള്ളറടയിലും കഴിഞ്ഞ ദിവസം 13 വയസ്സുകാരനെ ഒരു സംഘം തട്ടികൊണ്ട് പോകാൻ ശ്രമിച്ചു. തട്ടികൊണ്ടു പോകാൻ ശ്രമിച്ചത് വെള്ളറട പേരെ കോണം സ്വദേശിയായ 13 കാരനെയാണ്. വീടിനു പുറകുവശത്തേ വാതിലിൽ വീട്ടിൽ ആരുമില്ലായിരുന്ന സമയം തട്ടുകയായിരുന്നു. തുടർന്ന് കുട്ടി വാതിൽ തുറന്നു പുറത്തിറങ്ങിയതും രണ്ടു പേരടങ്ങുന്ന സംഘം കുട്ടിയെ തൂക്കിയെടുത്ത് കാലുകൾ ബന്ധിപ്പിക്കുവാൻ ശ്രമിച്ചു.
കുട്ടി വീട്ടിൽ നിന്നും അരകിലോമീറ്റർ കഴിഞ്ഞപ്പോൾ തട്ടികൊണ്ട് പോകാൻ ശ്രമിച്ചവരുടെ കൈയിൽ നിന്നും രക്ഷപ്പെട്ട് സമീപത്തേ പറമ്പിലൂടെ കുതറിയോടുകയായിരുന്നു. തുടർന്ന് മണികൂറുകൾക്കു ശേഷം കുട്ടി വീട്ടിലെത്തുകയും രക്ഷിതാക്കളെ വിവരം അറിയിച്ചതോടെയാണു സംഭവം പുറത്തറിയുന്നത്. തുടർന്ന് നാട്ടുകാരെത്തി സമീപപ്രദേശങ്ങളിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.
Post Your Comments