ഹൈദരാബാദ്: പിഞ്ചു കുഞ്ഞ് ഉള്‍പ്പെടെ മൂന്നുകുട്ടികളെ തട്ടിക്കൊണ്ടുപോയി വില്‍പ്പന നടത്തിയ സംഘം പോലീസ് പിടിയില്‍. ഹൈദാബാദ്, ഗുണ്ടൂരില്‍ നിന്നും കുട്ടികളെ തട്ടിക്കൊണ്ടു പോയ സംഘമാണ് അറസ്റ്റിലായത്. നാല് സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴു പേരാണ് സംഘത്തിലുള്ളത്.
.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നാണ് ഇവരെ പിടികൂടിയത്. അതേസമയം നവജാത ശിശുവിനെയും രണ്ടും രണ്ടരയും വയസുള്ള രണ്ട് ആണ്‍കുട്ടികളെയും പോലീസ് സംഘത്തിന്‍റെ കയ്യില്‍ നിന്നും രക്ഷപ്പെടുത്തി.
ഒരു മാസം പ്രായമുള്ള കുട്ടിയെ ഇവര്‍ വില്‍പ്പന നടത്തിയിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ 2.5 മുതല്‍ 3.10 ലക്ഷം വരെ വിലയ്ക്ക് കുട്ടികളില്ലാത്ത ദന്പതികള്‍ക്ക് ഇവര്‍ കുട്ടികളെ വില്‍ക്കുകയായിരുന്നു. പോലീസിനു കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്.
Post Your Comments