Latest NewsKeralaNews

സംസ്ഥാനത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവം തുടർക്കഥയാകുന്നു; എന്തുകൊണ്ട് യാചക നിരോധനം ഏര്‍പ്പെടുത്തിക്കൂടാ ? രക്ഷിതാക്കൾ ജാഗ്രതൈ

യാചക നിരോധിത സംസ്ഥാനമായി പ്രഖ്യാപിച്ചാല്‍ ഇതിനെല്ലാം പരിഹാരമാകുന്നതാണ്

തിരുവനന്തപുരം: കേരളത്തിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവം തുടർക്കഥയാകുന്നു. കഴിഞ്ഞ ദിവസം കൊല്ലം കരുനാഗപ്പള്ളിയില്‍ ഒരു യാചക സ്ത്രീ കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചു. രക്ഷപ്പെട്ട് ഓടിയ കുട്ടി തൊട്ടടുത്ത വീട്ടില്‍ അഭയം തേടി. സ്കൂളിന് സമീപം രാവിലെ ഒന്‍പതരയോടെയായിരുന്നു സംഭവം. യാചകരാണ് ഏറെയും ഇങ്ങനെ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത്.

പൊള്ളാച്ചി സ്വദേശി ജ്യോതി എന്ന യാചകയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. സ്കൂളിലേക്ക് ഒറ്റക്ക് നടന്നു പോകുകയായിരുന്ന നാലാം ക്ലാസുകാരിയെയാണ് ഈ നാടോടിസ്ത്രീ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. കൈയില്‍ പിടിച്ച നാടോടി സ്ത്രി ഒപ്പം ചെല്ലാന്‍ ആവശ്യപ്പെട്ടെന്ന് കുട്ടി പറയുന്നു. നാടോടി സ്ത്രീയുടെ പിടിയില്‍ നിന്നു കുതറി ഓടിയ കുട്ടി സമീപത്തെ വീട്ടില്‍ ഓടി കയറി. തുടര്‍ന്ന് ഇവര നാട്ടുകാര്‍ തടഞ്ഞുവച്ച്‌ പൊലീസില്‍ ഏല്‍പ്പിച്ചു. സ്വന്തം സ്ഥലം തമിഴ്നാട് പൊള്ളാച്ചിയാണെന്നും പേര് ജ്യോതിയെന്നുമാണ് ഇവര്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

ALSO READ: അധ്യാപകന്‍ ക്ലാസ് മുറിയിൽ തൂങ്ങി മരിച്ചു; സഹപ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി

യാചകര്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് മാത്രമല്ല വീടുകളില്‍ മോഷണവും നടത്തുന്നു. സംസ്ഥാനത്ത് യാചകരെ നിരോധിച്ചാല്‍ ഏറെ കുറെ ഇത് നിയന്ത്രിക്കാനാകും. സര്‍ക്കാരിന് എന്തുകൊണ്ട് യാചക നിരോധനം ഏര്‍പ്പെടുത്തിക്കൂടാ ? യാചക നിരോധിത സംസ്ഥാനമായി പ്രഖ്യാപിച്ചാല്‍ ഇതിനെല്ലാം പരിഹാരമാകുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button