ഒഡിഷ: ശരീരത്തില്‍ നിരവധി മുറിവുകളുമായി മാലിന്യക്കൂമ്പാരത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കണ്ടെത്തി. ഒഡിഷയിലെ അങ്കുളിലാണ് സംഭവം.
ശനിയാഴ്ച രാത്രിയാണ് മാതാപിതാക്കള്‍ക്കൊപ്പം വീടിന്റെ വരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ കാണാതാകുന്നത്. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു. സമാനമായ മുൻ സംഭവങ്ങളെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. ഞായറാഴ്ച രാവിലെയാണ് എട്ടുവയസ്സുകാരിയായ പെണ്‍കുട്ടിയെ മാലിന്യക്കൂമ്പാരത്തില്‍ നിന്ന് കണ്ടെത്തിയത്. പെണ്‍കുട്ടി അബോധാവസ്ഥയിലായിരുന്നു മാലിന്യക്കൂമ്പാരത്തില്‍ കിടന്നത്.
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിരവധി മുറിവുകളുളളതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. അതേസമയം, പെണ്‍കുട്ടി പീഡനത്തിനിരയായിട്ടുണ്ടോയെന്ന് വൈദ്യപരിശോധനയ്ക്ക് ശേഷം മാത്രമേ വിലയിരുത്താന്‍ സാധിക്കുകയുള്ളൂ.
Post Your Comments