ത്യശൂർ: കോടിയേരിയുടെ മക്കളുടെ ബിസിനസ് വിവരങ്ങൾ പുറത്ത് വിട്ട് ബിജെപി. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണൻ തൃശൂരിൽ വാർത്താസമ്മേളനത്തിലാണ് ബിനീഷിന്റെയും ബിനോയുടെയും ബിസിനസ് വിവരങ്ങൾ പുറത്ത് വിട്ടത്.
ബിനീഷ് കോടിയേരിയുടേയും ബിനോയ് കോടിയേരിയുടേയും പേരിൽ തിരുവനന്തപുരം ശാസ്തമംഗലത്ത് ആറോളം കമ്പനികളാണ് രജിസ്റ്റർ ചെയ്‌ത് പ്രവർത്തിക്കുന്നത്. ഇരുവർക്കും പങ്കാളിത്തമുള്ള 28 കമ്പനികൾ ഒരു കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ ചിലത് നേരിട്ട് നടത്തുന്നതും മറ്റ് ചിലതിൽ പങ്കാളിത്തവുമാണ് ഇരുവര്‍ക്കുമുള്ളത്.
ഇതിനെല്ലാമുള്ള പണം എവിടെ നിന്ന് ഇവർക്ക് ലഭിക്കുന്നു എന്നതാണ് ബിജെപി ചോദിക്കുന്നത്. കോടിയേരി ബാലകൃഷ്ണൻ ടൂറിസം മന്ത്രി ആയിരുന്ന കാലത്താണ് ഇതിൽ മിക്ക കമ്പനികളും രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതുസംബന്ധിച്ച രേഖകള്‍ എന്‍ഫോഴ്‌സ്‌മെന്റിന് കൈമാറും. 28 കമ്പനികൾ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ വെറും ഒരു ബോർഡ് മാത്രമാണ് സ്ഥാപിച്ചിട്ടുള്ളതെന്നും രാധാകൃഷ്ണൻ പറഞ്ഞു.
also read:ആദിവാസി യുവാവ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവം ; നാളെ ഹര്‍ത്താല്‍
Post Your Comments