പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചു ബിജെപി നാളെ മണ്ണാര്‍ക്കാട് താലൂക്കില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണു ഹര്‍ത്താല്‍. പാല്‍, പത്രങ്ങള്‍, സ്വകാര്യവാഹനങ്ങള്‍ എന്നിവ ഹര്‍ത്താലില്‍നിന്നു ഒഴിവാക്കിയിട്ടുണ്ട്.
Also Read : അട്ടപ്പാടിയിലെ ആദിവാസി യുവാവിന്‍റെ മരണം ; 7 പേര്‍ അറസ്റ്റില്‍
അട്ടപ്പാടിയിലെ സാമൂഹിക സാഹചര്യത്തിന്റെ ദയനീയാവസ്ഥയാണു സംഭവം കാണിക്കുന്നതെന്നും മേഖലയിലെ മൂന്നു പഞ്ചായത്തുകളും എല്‍ഡിഎഫ് ആണ് ഭരിക്കുന്നതെന്നും ബിജെപി ജില്ലാ പ്രസിഡന്റ് ഇ.കൃഷ്ണദാസ് പ്രസ്താവനയില്‍ പറഞ്ഞു.അതെ സമയം യു.ഡി.എഫും പ്രദേശത്ത് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
Post Your Comments