Latest NewsNewsIndia

നീരവ് മോഡി രാജ്യത്ത് കാലുകുത്തിയാല്‍ ചെരുപ്പൂരി അടിക്കും; ജീവനക്കാരന്റെ ഭാര്യ

ന്യൂഡല്‍ഹി: നീരവ് മോഡിക്കെതിരെ അറസ്റ്റിലായ ജീവനക്കാരന്റെ ഭാര്യ രംഗത്ത്. കഴിഞ്ഞ പത്ത് വര്‍ഷമായി മോഡിയുടെ ജീവനക്കാരനായ അര്‍ജുന്‍ പാട്ടീലിന്റെ ഭാര്യ സുജാത നീരജ് മോഡി രാജ്യത്ത് കാലുകുത്തിയാല്‍ ചെരുപ്പൂരി അടിക്കുമെന്ന് പറഞ്ഞു. മാത്രമല്ല നീരവ് മോഡി അറിഞ്ഞു കൊണ്ടാണ് എല്ലാ ഇടപാടുകളും ചെയ്തതെന്നും അദ്ദേഹമാണ് എല്ലാത്തിനും ഉത്തരവാദിയെന്നും സുജാത പറഞ്ഞു.

read also: നീരവ് മോഡി ഒളിച്ചോടിയിട്ടില്ല; അഭിഭാഷകന്‍

കഴിഞ്ഞ ദിവസം പി.എന്‍.ബി തട്ടിപ്പുകേസില്‍ അര്‍ജുന്‍ പാട്ടീലിനെ അറസ്റ്റ് ചെയ്തിരുന്നു. പാട്ടീല്‍ നീരവ് മോഡിയുടെ കമ്പനിയായ ഫയര്‍ സ്റ്റാര്‍ ഗ്രൂപ്പിലെ ജീവനക്കാരനാണ്. എന്നാല്‍ തന്റെ ഭര്‍ത്താവ് തെറ്റ് ചെയ്യില്ലെന്നും എല്ലാത്തിനും കാരണം നീരവ് മോഡിയാണെന്നും സുജാത പറഞ്ഞു.

ബലാത്സംഗക്കേസിശല പ്രതികളും കൊടുംകുറ്റവാളികളും സ്വതന്ത്രമായി നടക്കുന്ന നാട്ടില്‍ ഒരു തെറ്റും ചെയ്യാത്ത തന്റെ ഭര്‍ത്താവിനെ മാത്രം ശിക്ഷിക്കുന്നത് എന്തിനാണെന്നും അവർ ചോദിക്കുന്നു. ഭര്‍ത്താവ് നീരവ് മോഡി പറഞ്ഞത് പ്രകാരം ചില അപേക്ഷകള്‍ തയ്യാറാക്കുക മാത്രമാണ് ചെയ്തതെന്നും സുജാത കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button