Latest NewsKeralaNews

വധക്കേസ് പാര്‍ട്ടി അന്വേഷിക്കാന്‍ ഇത് ചൈനയല്ല, ജനാധിപത്യ രാജ്യമാണ്; ചെന്നിത്തല

കണ്ണൂര്‍: ഷുഹൈബ് വധക്കേസ് പാര്‍ട്ടി അന്വേഷിക്കാന്‍ ഇത് ചൈനയല്ലെ ജനാധിപത്യ രാജ്യമാണെന്നും വ്യക്തമാക്കി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

Also Read : ഷുഹൈബ് വധക്കേസ് ; പാർട്ടിക്ക് തിരിച്ചടിയായി പ്രതിയുടെ മൊഴി

കേസില്‍ സിപിഎം ജില്ലാ കമ്മിറ്റിക്കു വീഴ്ചയുണ്ടായെങ്കില്‍ തുറന്നുപറയാനുള്ള ആര്‍ജവം മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും കാണിക്കണമെന്നും ചെന്നിത്തല ആരോപിച്ചു. അതേസമയം കണ്ണൂരില്‍ ഷുഹൈബ് കുടുംബ സഹായ ഫണ്ട് പിരിവിനിടെയാണ് ചെന്നിത്തലയുടെ വിമര്‍ശനം. ജില്ലയില്‍ 110 കേന്ദ്രങ്ങളില്‍ പണപ്പിരിവിനു തുടക്കമിട്ടു.

കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കുടുംബത്തെ സഹായിക്കാനുള്ള ഫണ്ട് പിരിവിനായി കേരളത്തിലെ കോണ്‍ഗ്രസിന്റെ ഒട്ടുമിക്ക നേതാക്കളും എംഎല്‍എമാരും എംപിമാരും കണ്ണൂരിലുണ്ട്. യുഡിഎഫിലെ ഘടകകക്ഷികളുടെ സംസ്ഥാന നേതാക്കളും എത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button