Latest NewsNewsPrathikarana Vedhi

ഗുജറാത്ത്‌ തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലങ്ങള്‍ ബി.ജെ.പിയ്ക്ക് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതോ? വരുംകാലങ്ങളില്‍ പ്രതീക്ഷിക്കാവുന്ന മാറ്റങ്ങള്‍ വിലയിരുത്തി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.വി.എസ് ഹരിദാസ്‌ പറയുന്നത്

ഗുജറാത്തിൽ ബിജെപി അതിന്റെ അടിത്തറ ശക്തമാക്കുന്നു എന്നതിന് തെളിവായി തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങൾ. കഴിഞ്ഞ ദിവസം നടന്ന മുനിസിപ്പൽ -തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങൾ കോൺഗ്രസിന്റെ അവകാശ വാദങ്ങൾ ഒക്കെ വെറുതെയാണെന്ന് കാണിച്ചുതരുന്നതായി. നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയ നേട്ടമാണ് തങ്ങളുണ്ടാക്കിയത് എന്നും ഗുജറാത്ത് പിടിച്ചടക്കി എന്നുമൊക്കെ രാഹുൽ ഗാന്ധിയും മറ്റും പറഞ്ഞുകൊണ്ട് നടന്നതോർക്കുക. പട്ടേൽ പ്രക്ഷോഭകർ, ജിഗ്നേഷ് മിവാനി, അൽപേഷ് താക്കൂർ തുടങ്ങിയവരുടെ ജനപിന്തുണയും ഇതോടെ ജനങ്ങൾക്ക് ഏറെക്കുറെ വ്യക്തമായി. 22 വർഷമായി ഭരിക്കുന്ന ഒരു പാർട്ടിക്കും സർക്കാരിനും സ്വാഭാവികമായി ഉണ്ടാവേണ്ടുന്ന പ്രശ്നങ്ങൾ ബിജെപി ഭരണകൂടത്തിന് ഉണ്ടായിരുന്നു. അതിനെ തരണം ചെയ്യാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ അവർക്കായി. മാത്രമല്ല അപ്പോഴും അൻപത് ശതമാനം വോട്ടും അവർ കരസ്ഥമാക്കി. മറ്റൊന്ന്, ഗുജറാത്തിൽ ബിജെപിയുടെ അവസാനമായി എന്നതായിരുന്നു ദേശവ്യാപകമായി കോൺഗ്രസും അവരുടെ കൂട്ടാളികളും പ്രചരിപ്പിച്ചിരുന്നത്. സംസ്ഥാനത്ത് ബിജെപിയുടെ അടിത്തറ ശക്തമാണ് എന്നും ആർക്കും അതിനെ ചോദ്യം ചെയ്യാനായിട്ടില്ല എന്നും അന്നുതന്നെ ചൂണ്ടിക്കാണിച്ചിരുന്നു. അത് ഒരിക്കൽ കൂടി ശരിവെക്കുന്നതായി മുനിസിപ്പൽ- തദ്ദേശ തിരഞ്ഞെടുപ്പു ഫലങ്ങൾ . സംസ്ഥാനത്തെ 74 മുനിസിപ്പാലിറ്റികൾ, രണ്ട്‌ ജില്ലാ പഞ്ചായത്തുകൾ, 17 താലൂക്ക് പഞ്ചായത്തുകൾ, 1400ഓളം ഗ്രാമ പഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്.

Read also: അവസാന ദിവസം മാത്രം ത്രിപുര സന്ദർശിച്ച രാഹുൽ ഗാന്ധി ബിജെപിയെ പരാജയപ്പെടുത്തണമെന്ന് പറഞ്ഞതിൽ നിന്ന് മനസിലാക്കേണ്ടത് ; ത്രിപുരയിലെ വോട്ടിങ് ശതമാനം ഗണ്യമായി കുറഞ്ഞത് സിപിഎമ്മിന്റെ ഉറക്കം കെടുത്തുന്നുവോ? ; മുതിർന്ന മാധ്യമപ്രവർത്തകൻ കെവിഎസ് ഹരിദാസ് വിലയിരുത്തുന്നു

നഗര പ്രദേശങ്ങളിൽ മുൻപുതന്നെ ബിജെപി സുശക്തമായിരുന്നു. അതിൽ മാറ്റമുണ്ടാക്കാൻ കോൺഗ്രസിന് ഇതവണയുമായിട്ടില്ല എന്നതാണ് കാണേണ്ടത്. 1167 സീറ്റുകൾ ബിജെപി കരസ്ഥമാക്കിയപ്പോൾ അതിന്റെ പകുതിയോളമേ കോൺഗ്രസിന് നേടാനായുള്ളൂ. അവർക്ക് കിട്ടിയത് 630 എണ്ണമാണ്. 75 നഗരസഭകളിൽ 47 എണ്ണം ബിജെപി ക്ക് കിട്ടിയപ്പോൾ കോൺഗ്രസ് നേടിയത് വെറും 16. എൻസിപി, ബിഎസ്‍പി എന്നിവക്ക് ഓരോന്ന്‌ ലഭിച്ചിട്ടുണ്ട്. 202 സീറ്റുകളിൽ ജയിച്ചത് സ്വതന്ത്രരാണ്; അവരിലേറെയും ബിജെപി പിന്തുണയോടെ മത്സരിച്ചവരാണ് എന്നതും പ്രധാനമാണ്.

ഇത്തവണ നാം കാണേണ്ടത് കഴിഞ്ഞ തവണ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ ബിജെപിക്ക് തിരിച്ചടി ലഭിച്ച മേഖലകളിൽ അവർ മുന്നോട്ട് വന്നു എന്നതാണ്. നരേന്ദ്ര മോദിയുടെ നാടായ വാഡ് നഗറിൽ ബിജെപി ഉജ്വല വിജയം ആവർത്തിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അവിടെ കോൺഗ്രസ് വിജയിച്ചിരുന്നു. അത് തിരിച്ചുപിടിക്കാനായി എന്നതാണ് ബിജെപിയെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനം. മറ്റൊന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ച മറ്റ്‌ പല മേഖലകളിലും ശക്തി തെളിയിക്കാൻ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്. അതിലൊന്നാണ് അംറേലി ജില്ല ; അവിടത്തെ അഞ്ചു സീറ്റുകളിലും പ്രതിയപക്ഷം ജയിച്ചിരുന്നു. ഇത്തവണ പക്ഷെ ആ നഗരസഭ ബിജെപിക്കായി.

ആറ് നഗരസഭകളിൽ ആർക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയുണ്ട്. ഖേദ് ബ്രഹ്മ, ഗാരിയഥാർ , പാർദി എന്നിവ അതിൽപ്പെടും. അവിടെയൊക്കെ ഭരണം പിടിച്ചടക്കാൻ കഴിയുമെന്ന് ബിജെപി കരുതുന്നു. സ്വാതന്ത്രരുടെയും മറ്റുംപിന്തുണ ആർജിക്കാൻ കഴിയുമെന്നാണ് ബിജെപി കരുതുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ച ആണ്കലവ് ഇത്തവണ അവരെ പൂർണ്ണമായി കയ്യൊഴിഞ്ഞതാണ് കണ്ടത്. ഒരൊറ്റ സീറ്റും അവിടെ അവർക്ക് ലഭിച്ചില്ല. കോൺഗ്രസ് കഴിഞ്ഞ തവണ വിജയിച്ച 41 നിയമസഭാ മണ്ഡലങ്ങളിൽ 31 എണ്ണത്തിലും നഗരസഭാ തിരഞ്ഞെടുപ്പുകളിൽ അവർ പരാജയപ്പെടുന്നതാണ് കണ്ടത്. അത് കോൺഗ്രസിന് വലിയ തിരിച്ചടിതന്നെയാണ്. പട്ടേൽ സമരത്തിന്റെ താവളമായിരുന്ന മെഹ്‌സാന ജില്ലയിൽ വലിയ മുന്നേറ്റം നേടാൻ ബിജെപിക്കായി.

ബിജെപിയെ ഗുജറാത്തിൽ തോൽപ്പിക്കണമെങ്കിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നടക്കുമെന്ന് പറഞ്ഞവർ അനവധിയാണ്. അനവധി കാരണങ്ങൾ അതിനുണ്ടായിരുന്നു. നരേന്ദ്ര മോഡി മുഖ്യമന്ത്രി അല്ലാത്ത ഒരു തിരഞ്ഞെടുപ്പ്; പുതിയൊരു മുഖ്യമന്ത്രിയുടെ കീഴിലെ വോട്ടെടുപ്പ്. മറ്റൊന്ന് , ഭരണവിരുദ്ധ വികാരം. 22 വര്ഷം ഒരു പാർട്ടിയുടെ സർക്കാർ നിലനിൽക്കുമ്പോൾ സ്വാഭാവികമായും ചില പ്രശ്നങ്ങൾ ഉണ്ടാവുമല്ലോ. അതിലേറെ പട്ടേൽ പ്രക്ഷോഭത്തിന്റെ പേരിൽ നടന്ന പേക്കൂത്തുകൾ. ഇനി അതൊക്കെ അസാധ്യമാണ് എന്ന് അന്നുതന്നെ രാഷ്ട്രീയ നിരീക്ഷകർ പറഞ്ഞതാണ്. മുഖ്യമന്ത്രി വിജയ് രൂപാണിയുടെ കഴിവിനെക്കുറിച്ച് ആർക്കും അഭിപ്രായ ഭിന്നത ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന് പക്ഷെ അത് തെളിയിക്കാൻ അവസര ലഭിച്ചിരുന്നില്ല. ഇനി അഞ്ചു വര്ഷം അദ്ദേഹത്തിന്റേതാണ്. അതുകൊണ്ടുതന്നെ കോൺഗ്രസ് പ്രതീക്ഷിക്കുന്ന വലിയ അട്ടിമറിയൊന്നും ഗുജറാത്തിൽ നടക്കാൻ പോവുന്നില്ല. അതിന്റെ ആദ്യ സൂചനകൾ തന്നെയാണ് ഇപ്പോൾ നടന്ന തദ്ദേശ തിരഞ്ഞെടുപ്പ്. ഇവിടെ നാം കാണേണ്ട മറ്റൊന്ന്, വോട്ടിംഗ് യന്ത്രം തന്നെയാണ് ഗുജറാത്തിൽ ഉപയോഗിച്ചത്. ഒരാൾക്കും പരാതിയില്ലായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് എന്തൊക്കെയാണ് കോൺഗ്രസുകാർ പറഞ്ഞിരുന്നത് എന്നതോർക്കുക. രാജസ്ഥാനിൽ രണ്ട്‌ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിച്ചപ്പോഴും വോട്ടിങ് യന്ത്രം ഉഷാറായിരുന്നു. തോൽക്കുമ്പോൾ മാത്രമാണ് അവർക്ക് വോട്ടിങ് യന്ത്രത്തിൽ വിശ്വാസമില്ലാതാവുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button