ഒരു ടേബിള്‍സ്പൂണ്‍ സവാള നീര്, രണ്ട് ടേബിള്‍സ്പൂണ്‍ തേന്‍ എന്നിവ കൂട്ടിക്കലര്‍ത്തി മുഖത്തെ പാടുകളില്‍ തേച്ച് പതിനഞ്ച് മിനുട്ട് ഇരിക്കുക. ശേഷം മുഖം കഴുകാം. ഇത് ഏറെ ഫലപ്രദമായ മാര്‍ഗ്ഗമാണ്. മുഖത്തെ തവിട്ട് പാടുകള്‍ നീക്കാന്‍ ഏറെ സഹായിക്കുന്ന ഒന്നാണ് റാഡിഷ് ജ്യൂസ്. ഇത് ദിവസവും മുഖത്ത് തേച്ച് പത്തുമിനുട്ടിന് ശേഷം കഴുകുക. മികച്ച ഫലം ലഭിക്കും.
ഒരു കപ്പ് രക്തചന്ദനപ്പൊടി, ചന്ദനപ്പൊടി, അരകപ്പ് ഓട്ട്മീല്‍, അല്പം പാല്‍, റോസ് വാട്ടര്‍, എന്നിവയുമായി ചേര്‍ത്ത് ക്രീം തയ്യാറാക്കുക. ഇത് ബ്രഷ് ഉപയോഗിച്ച് ആഴ്ചയില്‍ മൂന്ന് തവണ മുഖത്ത് തേയ്ക്കുക. പാടുകള്‍ പതിയെ അപ്രത്യക്ഷമാകുന്നത് കാണാം.
read also: മുഖത്തെ കരുവാളിപ്പു മാറാൻ നാരങ്ങനീരും ഉപ്പും ഇങ്ങനെ
ബദാം പാലില്‍ കുതിര്‍ത്ത് ഈ പാല്‍ ചേര്‍ത്തരച്ച് മുഖത്തു പുരട്ടാം. ഇത് മുഖത്തുണ്ടാകുന്ന പാടുകള്‍ക്കു മോചനം നല്‍കും. മുഖത്തിന് നിറവും നല്‍കും. തക്കാളി ജ്യൂസ്, ബട്ടര്‍ മില്‍ക്ക് എന്നിവ മിക്സ് ചെയ്തുണ്ടാക്കുന്ന ക്രീം ഏറെ ഫലപ്രദമാണ്. നാല് ടേബിള്‍ സ്പൂണ്‍ ബട്ടര്‍മില്‍ക്ക് രണ്ട് ടേബിള്‍സ്പൂണ്‍ തക്കാളി ജ്യൂസുമായി മിക്സ് ചെയ്യുക. ഇത് ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കുക.
Post Your Comments